ഒരു വർഷത്തിനിടെ അയർലണ്ടിൽ ഭക്ഷ്യവില വർദ്ധിച്ചത് 3.9 ശതമാനം

കഴിഞ്ഞ 12 മാസത്തിനുള്ളിൽ അയർലണ്ടിലെ ഭക്ഷ്യവില 3.9% വർദ്ധിച്ചതായും, കഴിഞ്ഞ ഒരു മാസത്തിനിയുള്ള വർദ്ധന 0.2% ആണെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) റിപ്പോർട്ട്‌.

2026 ജനുവരിയിലെ അയർലണ്ടിനായുള്ള യൂറോപ്യൻ യൂണിയൻ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസ് (HICP)-ൽ വിശകലനം ചെയ്താണ് സിഎസ്ഒ റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. യൂറോസോൺ രാജ്യങ്ങളിലുടനീളമുള്ള വിലകൾ താരതമ്യം ചെയ്ത്, വില സ്ഥിരത മനസിലാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സൂചികയാണ് HICP.

ജനുവരി വരെയുള്ള കഴിഞ്ഞ 12 മാസങ്ങളിൽ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില 2.6% വർദ്ധിച്ചു എന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ ഇതിൽ 1% കുറവ് വന്നിട്ടുണ്ട്.

അയർലണ്ടിൽ ജനുവരി വരെയുള്ള കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഉപഭോക്തൃ ഉൽപ്പന്നങ്ങളും സേവനങ്ങളും 2.6% വർദ്ധിച്ചു, എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ 1% കുറഞ്ഞു. ഇതിൽ ഭക്ഷ്യവസ്തുക്കളുടെ മാത്രം കാര്യം എടുത്താൽ വില 3.9% ആണ് വർദ്ധിച്ചത്. ഈ മാസം ഊർജ്ജ വില 0.8% കുറഞ്ഞെങ്കിലും, ജനുവരി വരെയുള്ള കഴിഞ്ഞ 12 മാസത്തിനിടെ അത് 0.3% വർദ്ധിച്ചിട്ടുണ്ട്.

ഇതേ കാലയളവിൽ യൂറോസോണിലെ ആകെ വാർഷിക വില വർദ്ധന 1.9% ആണ്.

Share this news

Leave a Reply