അയർലണ്ടിൽ ഊർജ്ജവില കുറഞ്ഞു; ഗതാഗത ചെലവ് വർദ്ധിച്ചു

അയര്‍ലണ്ടിലെ ഉപഭോക്തൃ ചെലവ് (Consumer Price Index) 2024 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.7% ഉയര്‍ന്നു. ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ചിലേയ്ക്ക് എത്തുമ്പോള്‍ 0.3% ആണ് വര്‍ദ്ധന. അതേസമയം 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പണപ്പെരുപ്പം 2.3 ശതമാനവും ആണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കണക്കെടുത്താല്‍, ഊര്‍ജ്ജവില ഒരു മാസത്തിനിടെ 3.1 ശതമാനവും, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 8.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ 0.1% വില കുറഞ്ഞെങ്കിലും, … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പ വർദ്ധന 2.2%; ഒരു മാസത്തിനിടെ ഊർജ്ജത്തിനും, ഭക്ഷണത്തിനും വില കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 2.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.7% ആയിരുന്നു. പക്ഷേ ഒരു മാസത്തിനിടെയുള്ള വിപണിനിരക്കുകള്‍ കണക്കാക്കിയാല്‍ സാധനങ്ങളുടെ വില 0.9% വര്‍ദ്ധിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഊര്‍ജ്ജവില ജനുവരി മാസത്തെക്കാള്‍ 0.5% ആണ് ഫെബ്രുവരിയില്‍ വര്‍ദ്ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും 0.5% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ള ഊര്‍ജ്ജവിലയുമായി താരതമ്യപ്പെടുത്തിയാല്‍ നിലവിലെ വില 6.3% കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില … Read more

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; ഒരു മാസത്തിനിടെ ഗതാഗത ചെലവിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. 2024 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.1% ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.6% ആയിരുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. കൂടാതെ ഇത് തുടര്‍ച്ചയായി മൂന്നാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ വര്‍ദ്ധിക്കാതെ നില്‍ക്കുന്നതും. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ 2024 ജനുവരി വരെയുള്ള 12 മാസത്തിനിടെയുള്ള പണപ്പെരുപ്പ … Read more

ആശ്വാസം! അയർലണ്ടിലെ പണപ്പെരുപ്പം താഴോട്ട്; യാത്രാ ചെലവുകളടക്കം കുറഞ്ഞു

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഒരു മാസത്തിനിടെ 2.7% ആയി കുറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 3.2% ആയിരുന്ന പണപ്പെരുപ്പം ജനുവരിയിലേയ്ക്ക് വരുമ്പോള്‍ 0.5% കുറഞ്ഞത് ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. ആഗോളമായി ഇന്ധനവില കുറഞ്ഞതാണ് ഐറിഷ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെക്കാള്‍ 0.8% കുറവാണ് ആഗോള ഇന്ധനവില ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 7 ശതമാനവും കുറവ് സംഭവിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ഗതാഗതങ്ങളുടെ ചെലവും ഒരു മാസത്തിനിടെ 4.5% കുറഞ്ഞു. അതേസമയം ഇന്ധനം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ … Read more

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; രണ്ട് വർഷത്തിനിടെ ഇതാദ്യമായി 5 ശതമാനത്തിൽ താഴെ

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ പണപ്പെരുപ്പ നിരക്ക് 5.1% ആയിരുന്നത്, നവംബര്‍ മാസം വരെയുള്ള ഒരു വര്‍ഷത്തിനിടെ 3.9% ആയി കുറഞ്ഞുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഒരു വര്‍ഷക്കാലത്തെ കണക്കെടുക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ കുറയുന്നത്. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ കൂടാതെയുള്ള കണക്കാണിത്. ഇവ കൂടി ചേര്‍ക്കുമ്പോള്‍ നവംബറിലെ വാര്‍ഷിക പണപ്പെരുപ്പം 5.6% ആണ്. നവംബര്‍ വരെയുള്ള … Read more

അയർലണ്ടിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ്; എന്നിട്ടും വിപണിവില മേൽപ്പോട്ട്

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള രാജ്യത്തെ Consumer Price Index (CPI) 5.1% ആണ്. CPI മൂല്യം കണക്കാക്കിയാണ് രാജ്യത്തെ പണപ്പെരുപ്പം എത്രയുണ്ടെന്ന് മനസിലാക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുണ്ടായിരുന്ന CPI 6.4% ആണ് എന്നതിനാല്‍, പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. അതേസമയം പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും, വിപണിയില്‍ സാധനങ്ങളുടെ വിലയ്ക്ക് കാര്യമായ കുറവ് വന്നിട്ടില്ല. 2021 ഒക്ടോബര്‍ മുതല്‍ … Read more

അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും ഉയർന്നു; ഒരു മാസത്തിനിടെ വില വർദ്ധിച്ചത് എന്തിനെല്ലാം?

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ ഒരു മാസത്തിനിടെ വീണ്ടും വര്‍ദ്ധനയുണ്ടായതായി Central Statistics Office (CSO). ഓഗസ്റ്റില്‍ 6.3% ആയിരുന്ന പണപ്പെരുപ്പം സെപ്റ്റംബറില്‍ 6.4% ആയാണ് ഉയര്‍ന്നത്. മോര്‍ട്ട്‌ഗേജ് പലിശനിരക്കിലെ വര്‍ദ്ധന, വസ്ത്രങ്ങളുടെയും, ചെരിപ്പുകളുടെയും വിലവര്‍ദ്ധന, വീട്ടില്‍ ഹീറ്റിങ്ങിന് ഉപയോഗിക്കുന്ന ഓയിലിന്റെ വില വര്‍ദ്ധന എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഒരു മാസത്തിനിടെ 6.3 ശതമാനവും, ഒരു വര്‍ഷത്തിനിടെ 49.5 ശതമാനവും ആണ് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുതിച്ചുയര്‍ന്നത്. ചരക്കുകളുടെ വില ഒരു വര്‍ഷത്തിനിടെ 3.1% വര്‍ദ്ധിച്ചപ്പോള്‍, മോര്‍ട്ട്‌ഗേജ് ഒഴിച്ചുള്ള … Read more

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് വിലക്കുറവ് പ്രഖ്യാപിച്ച് PrepayPower

അയര്‍ലണ്ടില്‍ വൈദ്യുതിക്കും, ഗ്യാസിനും വില കുറയ്ക്കുന്ന അഞ്ചാമത്തെ കമ്പനിയായി PrepayPower. Electric Ireland, Energia, Pinergy, SSE Airtricity എന്നീ കമ്പനികള്‍ ഈയിടെ ഊര്‍ജ്ജവില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 1 മുതല്‍ വൈദ്യുതിക്ക് 12.8 ശതമാനവും, ഗ്യാസിന് 13.5 ശതമാനവും വില കുറയ്ക്കുമെന്നാണ് PrepayPower അറിയിച്ചിരിക്കുന്നത്. തങ്ങളുടെ വൈദ്യുതി, ഗ്യാസ് സേവനങ്ങള്‍ രണ്ടും ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് വിലക്കുറവ് സംഭവിക്കുന്നതോടെ വര്‍ഷം 435 യൂറോ ശരാശരി ലാഭമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ഊര്‍ജ്ജത്തിന്റെ ഉപയോഗത്തിനൊപ്പം പണം നല്‍കാവുന്ന (pay-as-you-go) അയര്‍ലണ്ടിലെ … Read more

അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടുമുയർന്നു; മോർട്ട്ഗേജ് തിരിച്ചടവിൽ പകുതിയിലധികം വർദ്ധന

അയര്‍ലണ്ടിലെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്തെ Consumer Price Index (CPI), 6.3% ആണ് ഉയര്‍ന്നത്. ജൂലൈ വരെയുള്ള 12 മാസത്തിനിടെ 5.8% ആയിരുന്നു വര്‍ദ്ധന. ജൂലൈയില്‍ നിന്നും ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ CPI, 0.7% ആണ് വര്‍ദ്ധിച്ചത്. ഉപഭോക്താക്കള്‍ സാധനങ്ങള്‍ക്കും, സേവനങ്ങള്‍ക്കുമായി ചെലവിടുന്ന ശരാശരി തുകയാണ് Consumer Price Index (CPI) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് കൂടുന്ന പക്ഷം പണപ്പെരുപ്പം … Read more

അയർലണ്ടിൽ പണപ്പെരുപ്പം വർദ്ധിച്ചു; നാളെ മുതൽ ഇന്ധന വിലയും കൂടും

അയര്‍ലണ്ടിലെ പണപ്പെരുപ്പം വര്‍ദ്ധിച്ചു. ജൂലൈ മാസത്തിലെ 4.6 ശതമാനത്തില്‍ നിന്നും ഓഗസ്റ്റിലേയ്‌ക്കെത്തുമ്പോള്‍ പണപ്പെരുപ്പം 4.9 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതായി Harmonised Index of Consumer Prices (HICP) ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല കഴിഞ്ഞ ആറ് മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക്, വര്‍ഷാവര്‍ഷ കണക്കെടുക്കുമ്പോള്‍ ഇത്ര വേഗത്തില്‍ വര്‍ദ്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഊര്‍ജ്ജം, സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍, പണപ്പെരുപ്പം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ 5 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇവ … Read more