ഡബ്ലിനിൽ ഗാർഡ കാർ അടക്കം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ഡബ്ലിനിൽ ഗാർഡ കാർ അടക്കം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11.20-ഓടെ ഡബ്ലിൻ 12-ലെ Walkinstown- ലുള്ള Cromwellsfort Road-ൽ അഞ്ച് കാറുകളും ഒരു വാനും ആണ് അപകടത്തിൽ പെട്ടത്. കാറുകളിലൊന്ന് ഗാർഡയുടെ ഔദ്യോഗിക വാഹനമായിരുന്നു. നിരവധി പേരെ അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ജീവന് ഭീഷണി യുള്ളതല്ല.

ഗാർഡ അംഗങ്ങൾ ഉൾപ്പെട്ട അപകടങ്ങളിലോ മറ്റേതെങ്കിലും സംഭവങ്ങളിലോ ഗുരുതരമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കുകയാണെങ്കിൽ, കേസുകൾ Fiosrú-ന് (മുമ്പ് ഗാർഡ ഓംബുഡ്‌സ്മാൻ കമ്മീഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്) അന്വേഷണത്തിനായി റഫർ ചെയ്യണം. എന്നിരുന്നാലും ഞായറാഴ്ചത്തെ അപകടം സ്വതന്ത്ര അവലോകനത്തിനായി റഫർ ചെയ്യേണ്ടത്ര ഗുരുതരമാണോ എന്ന കാര്യം വ്യക്തമല്ല.

Share this news

Leave a Reply