വീണ്ടും വിഷവസ്തു സാന്നിദ്ധ്യം: കുട്ടികൾക്ക് നൽകുന്ന മറ്റൊരു ബാച്ച് ഉൽപ്പന്നം കൂടി തിരിച്ച് വിളിച്ച് നെസ്ലെ

ശരീരത്തിന് ദോഷകരമായ വിഷവസ്തുവിന്റെ സന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു ബാച്ച് ഉൽപ്പന്നം കൂടി അയർലണ്ട് വിപണിയിൽ നിന്നും തിരികെ വിളിച്ച് നെസ്ലെ. കുട്ടികൾക്ക് നൽകുന്ന SMA First Infant Milk-ന്റെ ബാച്ച് കോഡ് 53390346AB-ഉം എക്സ്പയറി ഡേറ്റ് ഡിസംബർ 2027-ഉം ആയിട്ടുള്ള 800 ഗ്രാം പാക്കുകളാണ് പുതുതായി തിരിച്ചെടുക്കുന്നത്. ഇവ വാങ്ങിയവർ ഉപയോഗിക്കാൻ പാടില്ല എന്ന് The Food Safety Authority of Ireland (FSAI) മുന്നറിയിപ്പ് നൽകി.

തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുള്ള ഉൽപ്പന്നങ്ങൾ വാങ്ങിയവർ ഓൺലൈൻ ഫോം വഴി നെസ്ലെയുമായി ബന്ധപ്പെട്ട് ഉൽപ്പന്നത്തിന്റെ ഫോട്ടോയും ബാച്ച് കോഡും അയച്ച് നൽകണം: https://www.nestle.co.uk/en-gb/getintouch

നെസ്ലെ കെയർ ലൈനുമായി ബന്ധപ്പെടാൻ: 1800 931 832

‘Cereulide’ എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നവജാതശിശുക്കള്‍ അടക്കമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഈ ഉല്‍പ്പന്നങ്ങളുടെ ഒരു ബാച്ച് തിരിച്ചെടുക്കുന്നത്.
Bacterium Bacillus cereus എന്ന ബാക്ടീരിയയാണ് ഈ വിഷവസ്തു ഉണ്ടാക്കുന്നത്. ഇതടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ശക്തമായ ഛര്‍ദ്ദി, ഓക്കാനം എന്നിവ ഉണ്ടാകും. കഴിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ആരംഭിക്കുന്ന രോഗലക്ഷണങ്ങള്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം.

മുമ്പ് പിൻവലിക്കാൻ നിർദ്ദേശം നൽകിയ ഉൽപ്പന്നങ്ങളുടെ പട്ടിക:

കൂടുതൽ വിവരങ്ങൾക്ക്: https://www.fsai.ie/news-and-alerts/latest-news/recall-of-additional-batch-of-sma-first-infant-mil

Share this news

Leave a Reply