രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ധനുഷ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി മമ്മൂട്ടിയും; തമിഴിൽ എത്തുന്നത് എട്ട് വർഷത്തിനു ശേഷം

സൂപ്പർ ഹിറ്റായ ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയും. ‘പേരൻപ്’ എന്ന ചിത്രം ഇറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴ്ലേയ്ക്ക് എത്തുന്നത്.

ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, അഴകൻ, പേരൻപ് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടി വീണ്ടും തമിഴിലേയ്ക്ക് എത്തുമ്പോൾ പ്രതീക്ഷ ഏറെയാണ്. സായ് പല്ലവി നായികയാകുന്ന ചിത്രത്തിൽ ശ്രീലീല ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് അഭയങ്കർ ആണ് സംഗീതം.

Share this news

Leave a Reply