പുതുവര്‍ഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളും പുതിയ ടാക്‌സ് ഇയറും ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ സംവിധാനത്തില്‍ നിന്ന് വിഭിന്നമായി ഓരോ കലണ്ടര്‍ വര്‍ഷത്തിനും സമാനമായാണ് ഇവിടെ ടാക്‌സ് ഇയര്‍ കണക്കാക്കുന്നത്.
ഏറെക്കാലമായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പോലും അറിയാത്ത കാര്യമാണ് ഇവിടെ നമുക്ക് പല വിധത്തില്‍ ടാക്‌സ് റിട്ടേണ്‍ ലഭിക്കുമെന്നത്. നമ്മളില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കിയ ടാക്‌സ് പിന്നീട് തിരികെ ലഭിക്കാന്‍ അപേക്ഷിക്കുന്നതിനെയാണ് ടാക്‌സ് റിട്ടേണ്‍ എന്ന് പറയുന്നത്. നാളുകളായി ജീവിതച്ചെലവ് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഈ ടാക്‌സ് റിട്ടേണ്‍ വലിയ സഹായമാകുകയും ചെയ്യും.
എങ്ങനെ ടാക്‌സ് റിട്ടേണ്‍ ലഭിക്കും?
നിങ്ങള്‍ ഒരു ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ (സ്വയംതൊഴില്‍ അല്ല, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് എങ്ങനെ ടാക്‌സ് റിട്ടേണ്‍ ലഭിക്കും എന്നത് മറ്റൊരു ലേഖനത്തില്‍ വിശദീകരിക്കാം) ഓരോ വര്‍ഷവും ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇത്തരത്തില്‍ കഴിഞ്ഞ നാല് വര്‍ഷം വരെയുള്ള ടാക്‌സ് റിട്ടേണുകള്‍ നമുക്ക് ഒരേസമയം ഫയല്‍ ചെയ്യാം.
അയര്‍ലണ്ടിലെ മിക്ക ജോലിക്കാരും PAYE (Pay As You Earn) സംവിധാനം വഴിയാണ് ടാക്‌സ് അടയ്ക്കാറുള്ളത്. നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ടാക്‌സ് അഥവാ നികുതി കുറച്ച ശേഷം ബാക്കിയുള്ള തുകയാണ് തൊഴില്‍ദാതാവ് നിങ്ങള്‍ക്ക് തരുന്നത്. ഈ നികുതി അവര്‍ റവന്യൂവിന് നല്‍കുന്നു. ഈ നികുതിയുടെ ഒരു ഭാഗമാണ് നമ്മള്‍ ടാക്‌സ് റിട്ടേണ്‍ വഴി തിരികെ ലഭിക്കാന്‍ അപേക്ഷിക്കുന്നത്.
പലരും ഇത്തരത്തില്‍ ടാക്‌സ് റിട്ടേണിന് അപേക്ഷിക്കാത്തത് കാരണം അര്‍ഹമായ തുക നഷ്ടപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ടാക്‌സ് റിട്ടേണിന് അപേക്ഷിക്കുക എന്നത് നിര്‍ബന്ധമല്ലെങ്കിലും നാം അധ്വാനിച്ച് നേടിയ പണമാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നത് എന്നതാണ് സത്യം.
ടാക്‌സ് റിട്ടേണിനായി റവന്യൂ വെബ്‌സൈറ്റ് വഴിയോ, MyGov അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‌തോ അപേക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് അപേക്ഷ നല്‍കേണ്ടത് എന്നറിയാന്‍: https://www.revenue.ie/en/jobs-and-pensions/end-of-year-process/paye-income-tax-return.aspx
നേരത്തെ പറഞ്ഞതുപോലെ ടാക്‌സ് റിട്ടേണ്‍ ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ കഴിഞ്ഞ നാല് വര്‍ഷത്തേയ്ക്കുള്ള റിട്ടേണ്‍ വരെ ഇത്തരത്തില്‍ ക്ലെയിം ചെയ്യാം.
ചികിത്സയ്ക്ക് ചെലവായ തുകയ്ക്ക് ടാക്സ് റിട്ടേൺ
ഡോക്ടര്‍ക്ക് നല്‍കിയ ഫീസ്, പ്രിസ്‌ക്രിപ്ഷന്‍ ബില്ലുകള്‍, വര്‍ക്കിങ് ഫ്രം ഹോം, റെന്റ് ക്രെഡിറ്റ്, മോര്‍ട്ട്‌ഗേജ് റിലീഫ് എന്നിങ്ങനെ ചെലവായ തുകകളെല്ലാം ടാക്‌സ് റിട്ടേണിന് അര്‍ഹമാണ്.
ചികിത്സയ്ക്കായി ചെലവായ തുകയില്‍ നിന്നും എങ്ങനെ ടാക്‌സ് റിട്ടേണിനായി അപേക്ഷിക്കാം എന്നറിയാന്‍: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/health-and-age/health-expenses/what-are-qualifying-expenses.aspx
യൂണിഫോമിനും ഉപകരണങ്ങൾക്കും ചെലവായ തുകയ്ക്ക് നിന്നും ടാക്സ് റിട്ടേൺ
ചില പ്രത്യേക ജോലിക്കാര്‍ക്ക് അവരുടെ ഉപകരണങ്ങള്‍, യൂണിഫോം എന്നിവയ്ക്കായി ചെലവിട്ട തുകയുടെ ഒരു പങ്ക് തിരികെ ലഭിക്കാനായി ടാക്‌സ് റിട്ടേണ്‍ ക്ലെയിം ചെയ്യാവുന്നതാണ്. ആ ജോലികള്‍ ഏതെല്ലാമെന്നറിയാന്‍: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/documents/flat-rate-expenses.pdf
വര്‍ക്ക് ഫ്രം ഹോം ചെയ്തവര്‍ക്ക് ടാക്സ് റിട്ടേൺ
2022 ജനുവരി മുതല്‍ വര്‍ക്ക് ഫ്രം ഹോം ചെയ്തവര്‍ക്ക് വൈദ്യുതി, ഹീറ്റിങ്, ബ്രോഡ്ബാന്‍ഡ് മുതലായവയ്ക്കായി ചെലവാക്കിയ തുകയുടെ 30% ഇന്‍കം ടാക്‌സ് റിട്ടേണ്‍ വഴി തിരികെ ലഭിക്കാന്‍ അപേക്ഷിക്കാവുന്നതാണ്.
കൂതലറിയാന്‍: https://www.revenue.ie/en/jobs-and-pensions/eworking/index.aspx
വാടകയ്ക്ക് താമസിക്കുന്നവർക്ക് റെന്റ് ടാക്സ് ക്രെഡിറ്റ്
നിങ്ങള്‍ അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍ റെന്റ് ടാക്സ് ക്രെഡിറ്റ് വഴി വാടകത്തുകയുടെ ഒരു വിഹിതം തിരികെ ലഭിക്കാന്‍ അപേക്ഷിക്കാം. ഒരാള്‍ക്ക് ഇത്തരത്തില്‍ 1,000 യൂറോ വരെ തിരികെ ലഭിക്കുന്നതാണ്.
കൂടുതലറിയാന്‍: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/land-and-property/rent-credit/index.aspx
വീടിന് മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നവരാണെങ്കില്‍ മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് റിലീഫ്
വീടിന് മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നവരാണെങ്കില്‍ മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് റിലീഫ് ആയും ടാക്‌സ് തിരികെ കിട്ടാന്‍ അപേക്ഷിക്കാം.
കൂടുതലറിയാന്‍: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/land-and-property/mortgage/index.aspx




