ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർക്കാരിന് ലഭിച്ച ടാക്സ് വരുമാനം 12 ബില്യൺ യൂറോ; മുൻ വർഷത്തേക്കാൾ 5% വർദ്ധന

2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് വരുമാനം 12 ബില്യണ്‍ യൂറോ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ലഭിച്ചതിനെക്കാള്‍ 5.5% അധികവരുമാനമാണിത് എന്നും ധനകാര്യവകുപ്പ് അറിയിച്ചു. ഇന്‍കം ടാക്‌സ്, വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവയിലെ വര്‍ദ്ധനയാണ് കൂടുതല്‍ ടാക്‌സ് റവന്യൂ സര്‍ക്കാരിലേയ്ക്ക് ലഭിക്കാന്‍ കാരണമായിരിക്കുന്നത്. ഇന്‍കം ടാക്‌സില്‍ മാത്രം 5.7% വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ആകെ ലഭിച്ച തുകയില്‍ 5.3 ബില്യണ്‍ യൂറോയും ഇന്‍കം ടാക്‌സ് ഇനത്തിലാണ്. പോയ വര്‍ഷം ജനുവരി- … Read more

Mortgage Interest Tax Credit-ന് അപേക്ഷിക്കേണ്ടേ? My Tax Mate സഹായിക്കും

ഐറിഷ് സര്‍ക്കാരിന്റെ 2024 ബജറ്റ് പ്രഖ്യാപനമായ Mortgage Interest Tax Credit-ന് ഇപ്പോള്‍ അപേക്ഷിക്കാം. സെന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായി പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ വലിയ തുക പലിശയിനത്തില്‍ നല്‍കേണ്ടി വന്നവര്‍ക്ക് അത് തിരികെ ലഭിക്കുന്ന ഈ പദ്ധതി ഏറെ പേര്‍ക്ക് ഉപകാരപ്രദമാണ്. 2022-ല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന്റെ ഭാഗമായി അടച്ച പലിശയും, 2023-ലെ പലിശയും താരതമ്യം ചെയ്താണ് അധികമായി അടച്ച തുക കണക്കാക്കി തിരികെ നല്‍കുന്നത്. ഈ സേവനം ചെയ്തുനല്‍കുന്ന അയര്‍ലണ്ടിലെ പ്രമുഖ ടാക്‌സ് സ്ഥാപനമാണ് My Tax Mate. … Read more

ജനുവരിയിൽ ടാക്സ് വരുമാനം വർദ്ധിപ്പിച്ച് അയർലണ്ട്; മുൻ വർഷത്തെക്കാൾ 5% വർദ്ധന

പോയ ജനുവരി മാസത്തില്‍ 2023 ജനുവരിയെക്കാള്‍ 5% അധികം ടാക്‌സ് വരുമാനമുണ്ടാക്കി അയര്‍ലണ്ട്. ഇന്‍കം ടാക്‌സ്, എക്‌സൈസ് ടാക്‌സ്, വാറ്റ് (Value Added Tax) എന്നിവയിലെ വര്‍ദ്ധനയാണ് സര്‍ക്കാരിന് നേട്ടമായത്. ടാക്‌സ് വകയില്‍ 2023 ജനുവരിയെ അപേക്ഷിച്ച് 2.9% വര്‍ദ്ധന ഉണ്ടായപ്പോള്‍, വാറ്റ് ഇനത്തില്‍ 4% വര്‍ദ്ധനയുണ്ടായി. അതോടൊപ്പം ആകെയുള്ള ഗ്രോസ്സ് വോട്ടഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 17% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോയ മാസത്തിലെ ബജറ്റ് സര്‍പ്ലസ് 2.3 ബില്യണ്‍ യൂറോ ആണ്.

അയർലണ്ടിൽ മോർട്ട്ഗേജ് ടാക്സ് ഇളവിന് ഇപ്പോൾ അപേക്ഷിക്കാം; തിരികെ ലഭിക്കുക 1,250 യൂറോ വരെ

2024 ബജറ്റ് പ്രഖ്യാപനമായിരുന്ന മോര്‍ട്ട്‌ഗേജ് ടാക്‌സ് റിലീഫിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ആരംഭിച്ചു. രാജ്യത്തെ 208,000 വീട്ടുടമകള്‍ക്ക് ഇതുവഴി 1,250 യൂറോ വരെ ടാക്‌സ് ക്രെഡിറ്റായി ലഭിക്കും. ജനുവരി 31 മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ സാരമായി വര്‍ദ്ധിച്ചതോടെയാണ് ടാക്‌സ് റിലീഫ് പദ്ധതിയുമായി ഐറിഷ് സര്‍ക്കാര്‍ രംഗത്തെത്തിയത്. 2022-ല്‍ മോര്‍ട്ട്‌ഗേജ് ഇനത്തില്‍ അടച്ച പലിശയും, 2023-ല്‍ അടച്ച പലിശയും താരതമ്യപ്പെടുത്തിയാണ് ടാക്‌സ് ക്രെഡിറ്റ് നല്‍കുക. PAYE നികുതിദായകര്‍ക്ക് … Read more

നിങ്ങൾ വീട് വാങ്ങുമ്പോൾ ആരുടെയെങ്കിലും കൈയിൽ നിന്നും ഗിഫ്റ്റ് വാങ്ങുന്നുണ്ടോ? ഗിഫ്റ്റ്, ക്യാപിറ്റൽ അക്വിസിഷൻ ടാക്സ് എന്നിവയെ പറ്റി അറിയേണ്ടതെല്ലാം…

അഡ്വ. ജിതിൻ റാം നാമെല്ലാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നവരാണ്. ജന്മദിനം, പുതുവത്സരം, വിവാഹം, ക്രിസ്തുമസ്, ഓണം, റംസാന്‍, വിഷു ഇങ്ങനെ നീളുന്ന നാളുകള്‍ മുഴുവന്‍ സമ്മാനങ്ങള്‍ പലതും കൊടുത്തും വാങ്ങിയും ആഘോഷമാക്കുന്നവരാണ് നമ്മള്‍. ഇവിടെ ഒരു വീട് വാങ്ങുമ്പോൾ ഇത്തരത്തിൽ സമ്മാനം ലഭിക്കുന്നതും പതിവാണ്. എന്നാൽ ഈ സമ്മാനങ്ങൾക്ക് ടാക്സ് നൽകേണ്ടി വന്നേക്കും എന്ന കാര്യം നിങ്ങൾക്കറിയാമോ? ക്യാപിറ്റല്‍ അക്വിസിഷന്‍ ടാക്സ് (CAT) എന്നതാണ് സര്‍ക്കാര്‍ ചുമത്തുന്ന ഈ ഗിഫ്റ്റിംഗ് നികുതിക്ക് പറയുന്ന പേര്. നിങ്ങള്‍ … Read more

അയർലണ്ടിൽ നവംബർ മാസത്തിലെ കോർപ്പറേഷൻ ടാക്സ് വരുമാനം 6.3 ബില്യൺ

അയര്‍ലണ്ടില്‍ നവംബറില്‍ ലഭിച്ച കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി. നവംബറില്‍ 6.3 ബില്യണ്‍ യൂറോയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2022 നവംബറിനെ അപേക്ഷിച്ച് 1.3 ബില്യണ്‍ യൂറോ അഥവാ 27% അധികമാണിത്. രാജ്യത്തെ പല ബഹുരാഷ്ട്ര കമ്പനികളുടെയും ടാക്‌സ് റിട്ടേണ്‍ ലഭിക്കുന്നത് നവംബറിലായതിനാലാണ് കോര്‍പ്പറേഷന്‍ ടാക്‌സില്‍ ഈ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് മാസങ്ങളിലും കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം കുറയുകയാണ് ചെയ്തിരുന്നത്. 2023-ല്‍ ഇതുവരെ … Read more

750 യൂറോ വരെ തിരികെ ലഭിക്കുന്ന അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിന് നിങ്ങൾ അപേക്ഷിച്ചോ?

അയര്‍ലണ്ടില്‍ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പരിഹാരനിര്‍ദ്ദേശങ്ങളിലൊന്നായ Rent Tax Credit-ന് അപേക്ഷിക്കുന്നവര്‍ വളരെ കുറവ്. ഏകദേശം 400,000 പേരാണ് റെന്റ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരായി രാജ്യത്തുള്ളതെന്നും, എന്നാല്‍ വെറും 65,000 പേര്‍ മാത്രമേ ഈ വര്‍ഷം ഇതുവരെ ഇതിന് അപേക്ഷിച്ചിട്ടുള്ളൂവെന്നും Sinn Fein TD-യായ Eoin O Broin പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വാടകനിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2023 ബജറ്റിലാണ് Rent Tax Credit എന്ന ക്ഷേമപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 500 യൂറോ … Read more

നിറയുന്ന ഖജനാവ്: അയർലണ്ടിൽ ടാക്സ് വരുമാനത്തിൽ വൻ വർദ്ധന

അയര്‍ലണ്ടില്‍ 2023 ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് തുക 47.8 ബില്യണ്‍ യൂറോ. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3 ബില്യണ്‍ യൂറോ, അഥവാ 10% അധികമാണിത്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ രാജ്യത്ത് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ചെലവഴിച്ച തുക (gross voted expenditure) മുന്‍ കാലയളവിനെ അപേക്ഷിച്ച് 3.9 ബില്യണ്‍ വര്‍ദ്ധിച്ച് 49.2 ബില്യണ്‍ യൂറോ ആയി. 8.6% അധികതുകയാണ് ഈ വകയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതേ കാലയളവില്‍ … Read more

കണ്ണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനം; അയർലണ്ടിൽ റവന്യൂ പിരിച്ചെടുത്തത് 783 മില്ല്യൺ

അയര്‍ലണ്ടില്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ പോയ വര്‍ഷം നടത്തിയ കേസ് ഒത്തുതീര്‍പ്പുകളിലായി റവന്യൂ വകുപ്പ് പിരിച്ചെടുത്തത് 783 മില്യണ്‍ യൂറോ. 55,000-ഓളം കമ്പനികളില്‍ നിന്നും, വ്യക്തികളില്‍ നിന്നുമായാണ് വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ വമ്പന്‍ ടാക്‌സ് തുക റവന്യൂ വകുപ്പ് ഈടാക്കിയത്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ വ്യക്തമായത്. 35,684 കമ്പനികളില്‍ നിന്നും വിവിധ ഇനങ്ങളിലായി 665 മില്യണ്‍ യൂറോയാണ് ലഭിച്ചത്. ഓരോന്നിലും ഏകദേശം 19,000 യൂറോ വീതമാണിത്. ബാക്കി 103 മില്യണ്‍ യൂറോ വ്യക്തികളില്‍ നിന്നുമാണ് ലഭിച്ചത്. … Read more

അയർലണ്ടിൽ നഴ്‌സുമാർ നേരിടുന്ന ടാക്സ് പ്രശ്നങ്ങൾ; ഷിജുമോൻ ചാക്കോ നയിക്കുന്ന ടാക്സ് വർക്ക്ഷോപ്പ് ജൂൺ 16-ന്

ബാലിനസ്‌ലോ ഇന്ത്യൻ കമ്മ്യൂണിറ്റിയായ BICC-യും അയർലണ്ടിലെ പ്രശസ്ത ടാക്സ് കൺസൾട്ടന്റും മലയാളിയുമായ ഷിജുമോൻ ചാക്കോയും ചേർന്ന് നടത്തുന്ന ടാക്സ് വർക്ക്ഷോപ്പ് ജൂൺ 16-ന്. ‘TAX CHALLENGES FACED BY MIGRANT NURSES: NAVIGATING FINANCIAL IMPLICATIONS AND OPPORTUNITIES’ എന്ന വിഷയത്തിൽ ഈ മാസം 16-നു മൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് വൈകിട്ട് 6 മണി മുതൽ 7.30 വരെ വർക്ക്ഷോപ്പ് നടത്തപ്പെടുന്നത്. കുടിയേറ്റ മലയാളികളായ നമ്മൾക്കോരോരുത്തർക്കും അയർലണ്ടിലെ ടാക്സ് രീതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും, അതോടൊപ്പം ഫയലിംഗ് ചെയ്യുമ്പോൾ … Read more