നിവിൻ പോളിയുടെ ‘ബേബി ഗേൾ’ ഒടിടിയിലേയ്ക്ക്; റിലീസ് എന്ന്?

നിവിന്‍ പോളിയുടെ തിരിച്ചുവരവിന് തുടക്കം കുറിച്ച ‘സര്‍വ്വം മായ’യ്ക്ക് ശേഷം 2026-ലെത്തിയ ‘ബേബി ഗേള്‍’ തിയറ്ററില്‍ ഓളമുണ്ടാക്കാതെ പോയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. റിലീസ് ചെയ്ത് 21-ആമത്തെ ദിവസമാണ് ബേബി ഗേള്‍ സോണി ലിവിലൂടെ ഒടിടിയിലെത്തുന്നത്. ഫെബ്രുവരി 12-നാണ് റിലീസ്.

‘ഗരുഡന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ബേബി ഗേളിന് തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ആണ്. ഏകദേശം 5 കോടിയോളം രൂപ മാത്രമേ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാന്‍ സാധിച്ചിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ലിജോ മോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍ മുതലായവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Share this news

Leave a Reply