കോര്‍ക്ക് തെരുവില്‍ പട്ടാപ്പകല്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ഒരാള്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40-ഓടെ നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ Oliver Plunkett Street-ല്‍ വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് കുത്തേറ്റത്. ഇദ്ദേഹം പരിക്കുകളോടെ ചികിത്സയിലാണ്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ല.
സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ വക്താവ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.




