ലിമറിക്കില്‍ മുസ്ലിം പള്ളിക്ക് നേരെ പെട്രോള്‍ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെ 1.15-ഓടെയാണ് Limerick Mosque & Islamic Cultural Centre-ന് നേരെ അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഇതെത്തുടര്‍ന്ന് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Dooradoyle-യില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്ക് സമീപം വന്ന ഒരു പുരുഷന്‍, ജനലിലൂടെ അകത്തേയ്ക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു എന്നാണ് വിവരം. ഈ സമയം കെട്ടിടകത്തികത്ത് ഒരാള്‍ ഉണ്ടായിരുന്നെങ്കിലും, ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇദ്ദേഹം അലാറമടിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനാ സേനയെത്തി തീയണച്ചു.
സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്. സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ Roxboro Road Garda Station-മായി 061214340 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.




