അയര്‍ലണ്ട് മലയാളിയായ സാന്‍ജോ സുനിലിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 31-കാരനായ സാന്‍ജോ, ഒരു വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡബ്ലിന്‍ ഫിന്‍ഗ്ലാസിലെ ചാള്‍സ്ടൗണില്‍ ഭാര്യ ലിഷ്മ ഫിലിപ്പിനോടൊപ്പം താമസിച്ചുവരികയായിരുന്നു സാന്‍ജോ.
നേരത്തെ ഇസ്രായേലില്‍ ജോലി ചെയ്യുകയായിരുന്ന സാന്‍ജോ അവിടെ നിന്നും അയര്‍ലണ്ടിലേയ്ക്ക് മാറുകയായിരുന്നു. ലിഷ്മ ഇവിടെ നഴ്‌സാണ്. ഭര്‍ത്താവിന്റെ വേര്‍പാട് അറിഞ്ഞ ലിഷ്മ, ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. കര്‍ണ്ണാടകയിലെ മംഗലാപുരത്താണ് ഇരുവരുടയും മറ്റ് കുടുംബാംഗങ്ങള്‍.
തുടര്‍നടപടിക്രമങ്ങള്‍ക്ക് ശേഷം സംസ്‌കാരം പിന്നീട് നടക്കും.




