അയർലൻഡിലെ വെസ്റ്റ്മീത്ത് (Co Westmeath) കൗണ്ടിയിൽ ട്രെയിനുകൾക്ക് നേരെ ഗുരുതര നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ പ്രതികളെ തേടി ഗാർഡ.
ശനിയാഴ്ച പുലർച്ചെ 4 മണിക്കും 6 മണിക്കും ഇടയിൽ അത്‌ലോൺ (Athlone) റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ട്രെയിൻ ബോഗികളിലാണ് ഗ്രാഫിറ്റി (ചിത്രങ്ങളും എഴുത്തുകളും) വരച്ച് നാശനഷ്ടങ്ങൾ വരുത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഗാർഡ, ഈ സമയത്ത് അത്‌ലോൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടവർ ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു. ഈ സമയത്ത് സ്റ്റേഷന് സമീപത്തുകൂടി യാത്ര ചെയ്ത വാഹന ഡ്രൈവർമാരുടെയോ കാൽനടയാത്രക്കാരുടെയോ കൈവശം എന്തെങ്കിലും ക്യാമറ ദൃശ്യങ്ങൾ (Dash-cam/CCTV) ലഭ്യമാണെങ്കിൽ അവരുമായി പങ്കുവെക്കണമെന്നും ഗാർഡ കൂട്ടിച്ചേർത്തു.




