ഡബ്ലിന്‍ Cabinteely-യില്‍ നടന്ന ആക്രമണത്തില്‍ മദ്ധ്യവയസ്‌കന് ഗുരുതര പരിക്ക്. ബുധനാഴ്ച വൈകിട്ട് 3 മണിയോടെ McIntosh Park-ല്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റയാള്‍ നിലവില്‍ സെന്റ് വിന്‍സന്റ്‌സ് ഹോസ്പിറ്റലില്‍ ചികിത്സിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ 30-കളില്‍ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.
ആക്രമണത്തെപ്പറ്റി എന്തെങ്കിലും വിവരമുള്ളവരോ, സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ അത് തങ്ങള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. Dun Laoghaire Garda Station (01) 6665000, Garda Confidential Line 1800 666 111 എന്നിവരെയോ, ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനെയോ ഇതിനായി ബന്ധപ്പെടാം.
അതേ സമയം ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.




