കോര്‍ക്കില്‍ നടന്ന കത്തിക്കുത്തില്‍ യുാവാവ് മരിച്ചു. തിങ്കളാഴ് വൈകിട്ട് 7.30-ഓടെയാണ് Carroll’s Quay-ലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോകുന്നതിനിടെ 30-ലേറെ പ്രായമുള്ള ചെറുപ്പക്കാരന് നഗരപ്രദേശത്ത് വച്ച് കുത്തേറ്റത്. എങ്കിലും ഇദ്ദേഹം മുറിവുമായി അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നു. പിന്നാലെ അടിയന്തര രക്ഷാസംഘം എത്തി ചികിത്സ നല്‍കിയെങ്കിലും അപ്പാര്‍ട്ട്‌മെന്റില്‍ വച്ചുതന്നെ ഇദ്ദേഹം മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഗാര്‍ഡ അപ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തിരിക്കുകയാണ്. പ്രദേശവാസികളോട് വിവരങ്ങള്‍ ചോദിച്ചറിയാനാരംഭിച്ച ഗാര്‍ഡ, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.




