അയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌

രാജ്യത്തെ വിവിധ ആശുപത്രികളിലായി വ്യാഴാഴ്ച രാവിലെ 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് (56 പേർ).

തൊട്ടുപിന്നാലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 52 പേരും കിടക്കയ്ക്കായി കാത്തുനിൽക്കുന്നു.

കിടക്കയ്ക്കായി കാത്തിരിക്കുന്ന ആകെ രോഗികളിൽ 304 പേർ എമർജൻസി വിഭാഗത്തിലും 179 പേർ മറ്റ് വാർഡുകളിലുമാണുള്ളത്.

രാജ്യത്തെ നാഴ്‌സുമാരുടെ സംഘടനയായ INMO അടക്കമുള്ളവർ ഈ ദയനീയ സ്ഥിതി പരിഹരിക്കാൻ കാലങ്ങളായി സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ മാറി മാറി വരുന്ന സർക്കാരുകൾ പരിഹാരം വാഗ്ദാനം ചെയ്യുകയല്ലാതെ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.

Share this news

Leave a Reply