Donegal-ൽ രേഖകളില്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ ഗാർഡ കർശന നടപടി ആരംഭിച്ചു. ഇൻഷുറൻസ്, ടാക്സ്, എൻ.സി.ടി (NCT) സർട്ടിഫിക്കറ്റുകൾ കൃത്യമല്ലാത്ത വാഹനങ്ങൾ ഗാർഡ പിടിച്ചെടുത്ത് നീക്കം ചെയ്യും. ബുധനാഴ്ച രാത്രി അതിർത്തി പട്ടണമായ Lifford- ൽ പരിശോധനയിൽ ആറ് വാഹനങ്ങളാണ് ഗാർഡ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വാഹനങ്ങളിൽ ചിലത് 600 ദിവസത്തിലധികമായി ടാക്സ് അടയ്ക്കാത്തവയാണെന്ന് ഗാർഡ വെളിപ്പെടുത്തി. നിയമലംഘനം നടത്തിയ വാഹന ഉടമകൾ വൻതുക പിഴയായി നൽകേണ്ടി വരും, കൂടാതെ കോടതിയിൽ ഹാജരാകേണ്ടി വരികയും ചെയ്യും.
പൊതുസ്ഥലങ്ങളിൽ രേഖകളില്ലാത്ത വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടികൾ.
“നിങ്ങളുടെ വാഹനരേഖകൾ കൃത്യമാണെങ്കിൽ മാത്രമേ പൊതുസ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാവൂ” എന്ന് ഗാർഡ മുന്നറിയിപ്പ് നൽകി.




