ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി 9.40-ഓടെ ലിമെറിക്കിലെ Athlunkard Street- ലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഇദ്ദേഹത്തിന് കുത്തേറ്റതായാണ് ലഭിക്കുന്ന വിവരം. 50 വയസിനു മേൽ പ്രായമുള്ള ഇദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപതിലേറെ പ്രായമുള്ള ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം നടന്ന രാത്രി (മാർച്ച്‌ 17 ചൊവ്വാഴ്ച) ഒൻപതിനും പത്തിനും ഇടയിൽ Athlunkard Street പരിസരത്തുണ്ടായിരുന്ന കാൽനടയാത്രക്കാരോ വാഹനയാത്രക്കാരോ എന്തെങ്കിലും ദൃശ്യങ്ങൾ ക്യാമറയിലോ ഡാഷ് ക്യാമിലോ പകർത്തിയിട്ടുണ്ടെങ്കിൽ അത് കൈമാറണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു. ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിലും ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം:

ഹെൻറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ (061 212400)
ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ – (1800 666 111)

Share this news

Leave a Reply