അയർലണ്ടിൽ പക്ഷിപ്പനി ഭീഷണി ഒഴിഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ

By Rose Malayalam Desk

പക്ഷിപ്പനി പടരുന്നത് തടയുന്നതിനായി അയർലണ്ടിലുടനീളം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ. രാജ്യത്ത് പലയിടത്തായി പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു വളർത്തുപക്ഷികളെയും,വ്യവസായികാടിസ്ഥാനത്തിൽ വളർത്തുന്ന പക്ഷികളെയും നിർബന്ധമായും കൂടുകളിൽ തന്നെ പാർപ്പിക്കണമെന്ന് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ പക്ഷിപ്പനി ഭീഷണി ഇല്ലാതായതോടെ ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഉത്തരവ് പിൻവലിക്കും. നോർത്തേൺ അയർലണ്ടിലും ഇതേ ദിവസം നിയന്ത്രണം പിൻവലിക്കും.

പക്ഷിപ്പനി സാധ്യത കൂടുതലുള്ള സീസണിൽ വളർത്തുപക്ഷികളെയും മറ്റും സംരക്ഷിക്കുന്നതിനായി നവംബറിലാണ് ഈ ഹൗസിംഗ് ഓർഡറുകൾ ഏർപ്പെടുത്തിയത്.
നവംബറോടെ Carlow, Meath, Monaghan എന്നിവിടങ്ങളിലെ ടർക്കി ഫാമുകളിൽ പക്ഷിപ്പനി ബാധകൾ സ്ഥിരീകരിച്ചിരുന്നു.
പക്ഷിപ്പനി പടർന്നതിനെത്തുടർന്ന് കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്കും കുറച്ചു കാലത്തേക്ക് അടച്ചിട്ടിരുന്നു.

അതേസമയം പക്ഷികളുടെ പ്രദർശനങ്ങൾക്കോ കൂട്ടായ്മകൾക്കോ ഉള്ള നിരോധനം വടക്കൻ അയർലണ്ടിൽ തുടർന്നും നിലനിൽക്കും.
വടക്കൻ അയർലണ്ടിലെ അവസാന പക്ഷിപ്പനി കേസ് കഴിഞ്ഞ മാസം കൗണ്ടി ടൈറോണിലെ Omagh- ലുള്ള ഒരു ഫാമിലാണ് സ്ഥിരീകരിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments