ഡബ്ലിനിൽ 75 ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്ത് ഗാർഡ; ഉദ്ദേശ്യം മയക്കുമരുന്ന് വിതരണം തടയൽ

By Rose Malayalam Desk

ഡബ്ലിനില്‍ ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായി ഒരു ഷോട്ട്ഗണ്‍, നാല് സ്‌ക്രാംബ്ലറുകള്‍, 75 ഇ-ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിവ പിടികൂടിയതായി അധികൃതര്‍. ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് ഗാര്‍ഡ നടത്തിവരുന്ന Operation Meacán-ന്റെ ഭാഗമായായിരുന്നു പരിശോധന.

മയക്കുമരുന്ന് വിതരണം, കള്ളപ്പണം വെളുപ്പിക്കല്‍, തോക്കുകള്‍ കടത്തല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കായി ഇലക്ട്രിക് ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍ മുതലായവ ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ഗാര്‍ഡ ഈ ഓപ്പറേഷന്‍ നടത്തിവരുന്നത്. 74 പരിശോധനകളാണ് പ്രദേശത്ത് നടത്തിയത്.

മേല്‍ പറഞ്ഞവയ്ക്ക് പുറമെ 100,000 യൂറോ വിലവരുന്ന മയക്കുമരുന്ന്, 8,000 യൂറോ പണം, വെടിയുണ്ടകള്‍ എന്നിവയും ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments