ഇസ്രായേലിന് എതിരായ മത്സരങ്ങളിൽ അയർലണ്ട് ആരാധകരെ പ്രവേശിപ്പിക്കില്ല: നിലപാട് വ്യക്തമാക്കി ഐറിഷ് ഫുട്ബോൾ അസോസിയേഷൻ

By Rose Malayalam Desk

2026-2027 യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇസ്രായേലുമായുള്ള മത്സരങ്ങളില്‍ ഐറിഷ് ആരാധകരെ പ്രവേശിപ്പിക്കില്ലെന്ന് Football Association of Ireland (FAI). അയര്‍ലണ്ട് ഇസ്രായേലുമായി കളിക്കുന്ന മത്സരങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും, മത്സരങ്ങള്‍ സുഗമമായി നടത്തപ്പെടാനും അയര്‍ലണ്ടിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്.

അതേസമയം തങ്ങളുടെ ഏതാനും ആരാധകരെ മാത്രം സെപ്റ്റംബര്‍ 27-ന് അയര്‍ലണ്ടിനെതിരെ ഹംഗറിയിലെ Debrecen-ല്‍ നടക്കുന്ന ‘ഹോം മാച്ചില്‍’ പ്രവേശിപ്പിക്കുമെന്ന് ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രായേലിനെതിരായ അയര്‍ലണ്ടിന്റെ ‘ഹോം മാച്ച്’ ഒക്ടോബര്‍ 4-ന് സെര്‍ബിയയിലെ Backa Topola-യിലുള്ള TSC Arena-യിലാണ് നടക്കുക. 4,500-ഓളം കാണികള്‍ക്ക് ഇവിടെ ഇരിപ്പിടമുണ്ട്. അയര്‍ലണ്ടില്‍ വച്ച് മത്സരം നടത്തിയാല്‍ അത് നടത്തിപ്പ് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നാണ് FAI പറയുന്നത്.

ഗാസ വംശഹത്യയുടെ പശ്ചാത്തലത്തില്‍ നേരത്തെ ഇസ്രായേലുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും അയര്‍ലണ്ട് പിന്മാറണമെന്ന് രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ നടത്തിയ അസാധാരണമായ ജനറല്‍ ബോഡി യോഗത്തില്‍ രണ്ട് മത്സരങ്ങളിലും പങ്കെടുക്കാനുള്ള തീരുമാനം പാസാക്കുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments