കോര്‍ക്കില്‍ കൗമാരക്കാരന് നേരെ പ്രകോപനമില്ലാതെ ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30-ഓടെ നഗരത്തിന്റെ തെക്കന്‍ പ്രദേശത്തുള്ള Mahon-ലെ Ballinure Avenue-ല്‍ വച്ചാണ് 17-കാരന് നേരെ ആക്രമണമുണ്ടായത്.
തന്റെ അനുജനോടൊപ്പം പ്രദേശത്തെ ടെസ്‌കോ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു കുട്ടി. കടയില്‍ നിന്നും മടങ്ങിവരുന്ന വഴി രണ്ട് ചെറുപ്പക്കാര്‍ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൗമാരക്കാരന് മൂക്കിനും കണ്ണിനും പരിക്കേറ്റു.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികളുണ്ടെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്:
Blackrock Garda Station in Cork – 021 453 6690
Garda Confidential Line – 1 800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments