അയർലൻഡ് വംശജനായ ലോസ് ഏഞ്ചൽസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റു മരിച്ചു

അയര്‍ലന്‍ഡിലെ കോര്‍ക്ക് സ്വദേശിയായ ലോസ് ഏഞ്ചല്‍സ് അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഒ കോണല്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഹസീന്‍ഡ ഹൈറ്റ്സിലെ ജാന്‍ലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വര്‍ഷത്തിലേറെയായി … Read more

ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി നിരവധി ​ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ​ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടിയ വാണി  ജയറാമിനെ അടുത്തിടെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

യുകെ മലയാളിയും കോതമംഗലം സ്വദേശിയുമായ ദേശീയ കായിക താരം പി കെ സ്റ്റീഫൻ നാട്ടിൽ അന്തരിച്ചു

ദേശീയ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ് താരവും യുകെ മലയാളിയുമായ പി കെ സ്റ്റീഫൻ (51) നാട്ടിൽ അന്തരിച്ചു. കോതമംഗലം ചേലാട് ചെമ്മീൻകുത്ത് പോക്കാട്ട് കുടുംബാംഗമായ സ്റ്റീഫനെ ശനിയാഴ്ച രാവിലെ 11 മണിയോടെ വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഒരു വർഷം മുൻപ് യുകെയിലെ സൗത്ത്പോർട്ട് ആൻഡ് ഫോംബി ഡിസ്ട്രിക്ട് ജനറൽ ഹോസ്പിറ്റലിൽ നഴ്സായി എത്തിയ ജിബി സ്റ്റീഫനാണ് ഭാര്യ. ക്രിസ്റ്റീന സ്റ്റീഫൻ (ബിരുദ വിദ്യാർഥിനി, എം എ കോളജ്, കോതമംഗലം), എൽദോസ് സ്റ്റീഫൻ (രണ്ടാം … Read more

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗം ഹണി റോസ് കെന്നഡിയുടെ മാതാവ് അന്തരിച്ചു

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ സജീവാംഗമായ ശ്രീമതി ഹണി റോസ് കെന്നഡിയുടെ വാത്സല്യ മാതാവ് ശ്രീമതി ഷീല അഗസ്റ്റിൻ (63) അന്തരിച്ചു .എക്സിക്യൂട്ടിവ് കമ്മിറ്റിയംഗമായ ശ്രീ ലൂയിസ് കെന്നഡിയുടെ (Louis Kennedy Solicitors) പത്നിയായ ശ്രീമതി ഹണിറോസ് കെന്നഡിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതാത്മാവിൻ്റെ നിത്യ ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കണമെന്നും, പരേതയ്ക്ക് ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ലെസ്റ്റർ കേരള കമ്യൂണിറ്റി അറിയിച്ചു.

അയർലൻഡ് മലയാളിയുടെ പിതാവ് അന്തരിച്ചു ; സംസ്കാരം ഇന്ന്

അയര്‍ലന്‍ഡ് മലയാളി മാത്യവിന്റെ പിതാവ് കെ.കെ പൗലോസ് കൊല്ലാറമാലില്‍ (79) അന്തരിച്ചു. ശോശാമ്മയാണ് ഭാര്യ. മാത്യു(അയര്‍ലന്‍ഡ്), രെജു(പെരുമ്പാവൂര്‍),ജോര്‍ജ്ജ് (ന്യൂ യോര്‍ക്ക്) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷെറിന്‍(പെരുമ്പാവൂര്‍), ജോഷീല(അയര്‍ലന്‍ഡ്), ജൂലിന്‍ (ന്യൂയോര്‍ക്ക്). സംസ്കാരം ഇന്ന് ശനിയാഴ്ച(17/12/2022) രാവിലെ 11 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് വളയന്‍ചിറങ്ങര സെന്റ് . പീറ്റേഴ്സ് & സെന്റ് . പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

മെയോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷം ജനുവരി 5 ന്

മെയോ മലയാളി അസോസിയേഷന്റെ കൃസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 5 ന് Ballyhean കമ്മ്യൂണിറ്റി സെന്റര്‍ Castlebar, F23WP92 ല്‍ വച്ച് നടക്കും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ നീളുന്ന വിപുലമായ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികളും, മുതിര്‍ന്നവരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, രാഗം കില്‍ക്കെന്നിയുടെ ഗാനമേള, മെഗാ ഡിന്നര്‍ എന്നിവയാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങള്‍. ബുക്കിങ്ങിനും, പരിപാടി സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ക്കുമായി സംഘാടകരുമായി ബന്ധപ്പെടുക.

ഡബ്ലിനിൽ തെരുവിൽ ഉറങ്ങുന്നവരെ തണുപ്പിൽ നിന്നും രക്ഷപ്പെടുത്താൻ അടിയന്തിര നടപടികളുമായി DHRE

ഡബ്ലിന്‍ നഗരത്തില്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് കനത്ത തണുപ്പില്‍ നിന്നും അഭയം നല്‍കാന്‍ അടിയന്തിര നടപടികളുമായി Dublin Region Homeless Executive (DHRE). അയര്‍ലന്‍ഡിലുടനീളം കനത്ത മഞ്ഞുവീഴ്ചയുണ്ടാവുമെന്നും, താപനില കുത്തനെ കുറയുമെന്നുമുള്ള കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് DHRE യുടെ അടിയന്തിര നീക്കം. മേഖലയില്‍ Extreme Weather Emergency Protocol നടപ്പിലാക്കാന്‍ ഒരുങ്ങകയാണ് DHRE. ഇതിന്റെ ഭാഗമായി ഭവനരഹിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുുന്ന സന്നദ്ധ സംഘടനകളുമായി കഴിഞ്ഞ ദിവസം DHRE ചര്‍ച്ച നടത്തി. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് നിലവിലെ എമര്‍ജന്‍സി … Read more

അയർലൻഡിൽ വ്യാഴാഴ്ച മുതൽ മഞ്ഞുവീഴ്ചയുണ്ടാവുമെന്ന മുന്നറിയിപ്പുമായി Met Éireann

അയര്‍ലന്‍ഡില്‍ വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവുണ്ടാവുമെന്നും, വ്യാഴാഴ്ച മുതല്‍ രാജ്യത്തുടനീളം hail, sleet, snow എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് Met Éireann. ഈയാഴ്ച രൂപപ്പെടുന്ന Arctic airmass ന്റെ ഫലമായി മഞ്ഞുവീഴ്ച ശക്തമാവും. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം കൂടുതല്‍ മുന്നറിയിപ്പുകള്‍‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും Met Éireann അറിയിച്ചിട്ടുണ്ട്. 2010 ലെ cold snap ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ ശൈത്യകാലമാണ് ഇത്തവണത്തെ ഡിസംബറില്‍ ഉണ്ടാവുകയെന്ന് ചില കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ … Read more

ഹോസ്പിറ്റൽ ക്രൈമുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; ഏറ്റവും കൂടുതൽ ഡബ്ലിനിൽ

അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ നടന്ന ആക്രമണങ്ങളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1052 കേസുകളാണ് ഗാര്‍ഡയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 862 കേസുകളായിരുന്നു. ആകെ 190 കേസുകളുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പോര്‍ട്ടര്‍മാര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള അക്രമങ്ങളായിരുന്നു. രോഗികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പട്ടികയിലുണ്ട്. ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളിലും, ആക്സിഡന്റ് വാര്‍ഡുകളിലുമാണ് … Read more

കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗം Blanchardstown ൽ നടന്നു

കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗം മുൻകൂട്ടി അംഗങ്ങളെ അറിയിച്ചത് അനുസരിച്ച് നവംബർ 26 തീയതി ബ്ലാഞ്ചാട്സ് ടൗണിൽ ഉള്ള സെന്റ് ബ്രിജിഡ്സ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് ശ്രീ. ജോസ് സിറിയക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ. ദിബു മാത്യൂ സ്വാഗതവും സെക്രട്ടറി ശ്രീ. അലക്സ് ജേക്കബ് ക്ലബ് നിലവിൽ വന്നത് മുതലുള്ള റിപ്പോർട്ടും അവതരിപ്പിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് അയർലൻഡിലെ കോട്ടയം നിവാസികളെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് … Read more