വരാനിരിക്കുന്ന അയര്‍ലണ്ട്- ഇസ്രായേല്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തില്ലെന്ന് വ്യക്തമാക്കി ഐറിഷ് കായികവകുപ്പ് മന്ത്രി പാട്രിക് ഒ’ഡൊണോവനും, കായികവകുപ്പ് സഹമന്ത്രി ചാര്‍ലി മക്കൊണാലോയും. പാര്‍ലമെന്റ് കമ്മിറ്റി മുമ്പാകെയാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്. നേഷന്‍സ് ലീഗിലെ മത്സരവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനായിരുന്നു കമ്മിറ്റി മന്ത്രിമാരോട് ആവശ്യപ്പെട്ടത്.
നേഷന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 27-നും, ഒക്ടോബര്‍ 4-നും ആണ് അയര്‍ലണ്ട്-ഇസ്രായേല്‍ മത്സരങ്ങള്‍. ഇതില്‍ ആദ്യ മത്സരത്തിന്റെ വേദി തീരുമാനമായിട്ടില്ല. രണ്ടാം മത്സരം ഡബ്ലിനിലാണ് നടക്കുക.
പലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന് പലകോണുകളില്‍ നിന്നായി ആവശ്യമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത് തീരുമാനിക്കാനുള്ള അവകാശം ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ടിനാണ് (FAI) എന്നും മക്കൊണാലോ പറഞ്ഞു. അങ്ങനെ വന്നാല്‍ യുവേഫയില്‍ നിന്നും അതിനുള്ള പ്രത്യാഘാതങ്ങള്‍ FAI നേരിടേണ്ടിവരം. FAI-യുടെ തീരുമാനത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments