കൗണ്ടി കാര്‍ലോയിലെ 20 സ്‌കൂളുകള്‍ക്ക് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പല സ്‌കൂളുകളും അടച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ശേഷമാണ് സ്‌കൂളുകളില്‍ കൂട്ട വെടിവെപ്പ് ഉണ്ടാകുമെന്ന് കാണിച്ചുകൊണ്ടുള്ള ഇമെയില്‍ ഭീഷണി എത്തിയത്. തുടര്‍ന്ന് ഏതാനും സ്‌കൂളുകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിച്ചുള്ളൂ.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ഇമെയില്‍ മറ്റൊരു രാജ്യത്ത് നിന്നും റീറൂട്ട് ചെയ്താണ് എത്തിയിരിക്കുന്നതെന്നും, സന്ദേശത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ശ്രമം നടത്തിവരികയാണെന്നും അറിയിച്ചു. അതേസമയം ഇത്തരം ഇമെയിലിന് പിന്നാലെ സ്‌കൂളിലെ കംപ്യൂട്ടറുകള്‍ ലക്ഷ്യമിട്ട് സൈബറാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, അതിനാല്‍ ഈ ഇമെയിലില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്നും, പകരം തങ്ങളുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുന്‍കരുതലെന്ന നിലയ്ക്ക് സ്‌കൂളില്‍ പരിശോധന നടത്താനും ഗാര്‍ഡ മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കണോ വേണ്ടയോ എന്നും മാനേജ്‌മെന്റുകള്‍ക്ക് തീരുമാനിക്കാം.
കൗണ്ടിയിലെ 42 സ്‌കൂളുകള്‍ക്ക് സമീപവും സായുധ ഗാര്‍ഡ അടക്കം പട്രോളിങ് നടത്തുമെന്നും ഗാര്‍ഡ അധികൃതര്‍ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments