ക്ലെയർ, ഡബ്ലിൻ എന്നിവിടങ്ങളിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 5.6 മില്യന്റെ ലഹരിമരുന്നുകൾ

By Rose Malayalam Desk

കൗണ്ടി ക്ലെയര്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളില്‍ 5.6 മില്യണ്‍ യൂറോയുടെ വമ്പന്‍ ലഹരിമരുന്ന് വേട്ട. ചൊവ്വാഴ്ചയാണ് ഓപ്പറേഷനുകള്‍ നടന്നത്.

ക്ലെയറില്‍ നിന്നും 4.2 മില്യണ്‍ യൂറോ വിപണിവിലവരുന്ന 210 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും, ക്ലെയര്‍ ഡിവിഷണല്‍ ഡ്രഗ് യൂണിറ്റും, റവന്യൂ കസ്റ്റംസ് സര്‍വീസും സംയുക്തമായായിരുന്നു പരിശോധന. ഈ സംഭവത്തില്‍ 40-കളില്‍ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായി.

ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ ഡബ്ലിന്‍ 13-ലെ Baldoyle-യില്‍ നടത്തിയ മറ്റൊരു ഓപ്പറേഷനില്‍ 1.4 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നായ ഡയാമോര്‍ഫിന്‍ ആണ് കണ്ടെടുത്തത്. 18,000 യൂറോ വിലവരുന്ന കഞ്ചാവും ഇവിടെ നിന്നും പിടിച്ചെടുത്തു. ഈ സംഭവത്തില്‍ 30-കളിലും, 50-കളിലും പ്രായമുള്ള രണ്ട് പുരുഷന്മാര്‍ അറസ്റ്റിലായിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments