വിഷാദത്തിന് പുതിയ പ്രതീക്ഷ: രാജ്യത്ത് ആദ്യമായി rTMS ചികിത്സ ആരംഭിച്ച് ഡബ്ലിനിലെ ആശുപത്രി

ഡബ്ലിനിലെ സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി, സാധാരണ ചികിത്സകൾ കൊണ്ട് പ്രയോജനം ലഭിക്കാത്ത വിഷാദ രോഗികൾക്കായി ഒരു പുതിയ ചികിത്സാ രീതി ആരംഭിച്ചു. ഇത്തരത്തിലുള്ള ചികിത്സ നൽകുന്ന അയർലണ്ടിലെ ആദ്യത്തെ ആശുപത്രിയാണ് സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി. റിപ്പീറ്റീവ് ട്രാൻസ്ക്രാനിയൽ മാഗ്നെറ്റിക് സ്റ്റിമുലേഷൻ (rTMS) ശസ്ത്രക്രിയ ഇല്ലാതെ നടത്തുന്ന ഒരു ചികിത്സാ രീതിയാണ്. rTMS ചികിത്സയിൽ, കാന്തിക പൾസുകൾ ഉപയോഗിച്ച് മസ്തിഷ്കത്തിലെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും, മസ്തിഷ്കത്തിന് പുതിയ കണക്ഷനുകൾ രൂപപ്പെടുത്താനും മാനസികാവസ്ഥ നിയന്ത്രിക്കാനും … Read more

അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ

അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ (HCA) പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ യുണൈറ്റ് യൂണിയന്റെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെടും. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആരോഗ്യമേഖലയിലെ വിശിഷ്ടാതിഥികൾക്കൊപ്പം, ഇക്വാലിറ്റി, ഇന്റഗ്രേഷൻ, ഡിസബിലിറ്റി, ചിൽഡ്രൻ വകുപ്പ് മന്ത്രിയായ റോഡറിക് ഓഗോർമാൻ മുഖ്യാതിഥിയാകും. നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൌൺസിൽ ഓഫ് അയർലണ്ടിന്റെ സി ഇ ഓ കരോലിൻ ഡോണോഹൂ, ഡയറക്ടർ ഓഫ് രജിസ്‌ട്രേഷൻ ഡോ: റേ ഹീലി, … Read more