കിൽക്കെന്നിയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70-കാരി മരിച്ചു
കിൽക്കെന്നി കൗണ്ടിയിലെ N25 ലെ ലഫാനിയിൽ ഇന്നലെ വൈകിട്ട് 5.50ഓടെ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 വയസ്സുള്ള ഒരു വയോധിക മരിച്ചു. . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇവര്‍ തന്നെ ആയിരുന്നു കാർ ഓടിച്ചിരുന്നത്. മൃതദേഹം വാട്ടർഫോർഡ് സർവകലാശാലാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടം പരിശോധന ഇന്ന് നടത്തും. അപകടത്തിൽ ഉള്‍പെട്ട കാറിന്റെ ഡ്രൈവറായ 30-കാരനും 20 വയസ്സുള്ള സഹയാത്രികയും ചെറിയ പരിക്കുകളോടെ വാട്ടർഫോർഡ് സർവകലാശാലാശുപത്രിയിൽ ചികിത്സയിലാണ്. ഫൊറൻസിക് … Read more





