അയർലണ്ടിലെ ഇന്ത്യൻ ഉത്സവം: ക്ലോൺമെൽ സൺഫെസ്റ്റ് 2025 ജൂലൈ 19 ന്

ക്ലോൺമെൽ സൺഫെസ്റ്റ് 2025, ഈ വർഷം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന വലിയ ആഘോഷമായി ജൂലൈ 19 ന് നടക്കും. ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങൾ, നൃത്തപരിപാടികൾ, വടം വലി,കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ,സംഗീതനിശയും ഉൾപ്പെടുന്ന ഈ മാമാങ്കത്തിൽ ഐറിഷ് കലാസാംസ്‌കാരിക ഇനങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും ഉൾപ്പെടുത്തി കൂടുതൽ ഐറിഷ് ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംഘാടകർ പറഞ്ഞു.ഇന്ത്യൻ തനതുരുചികൾ വിളമ്പുന്ന ഫുഡ്‌ സ്റ്റാളുകളും കരകൗശല വസ്തുക്കൾ, ഇന്ത്യൻ വസ്ത്രങ്ങൾ, പെർഫ്യൂമുകൾ ഉൾപ്പടെ നിരവധി ഷോപ്പുകളും സജ്ജമാക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.ഇത്തവണ … Read more

ഭവന പ്രതിസന്ധി: പടിഞ്ഞാറൻ കൗണ്ടികളിൽ വീടുകളുടെ വില ഇരട്ടിയായി ഉയരുന്നു

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് ആക്കം കൂടികൊണ്ട്, പടിഞ്ഞാറൻ കൗണ്ടികളിലെ വീടുകളുടെ വില കിഴക്കൻ മേഖലയെക്കാൾ രണ്ടിരട്ടിയായി ഉയർന്നതായി REA യുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്ലെയർ, ഡൊണെഗൽ, ഗാൽവേ, ലിമെറിക്ക്, മയോ, റോസ്‌കോമൺ, സ്ലിഗോ തുടങ്ങിയ കൗണ്ടികളിൽ മൂന്നു ബെഡ് സെമി-ഡിറ്റാച്ച്ഡ് വീടുകൾക്ക് മാത്രമായി കഴിഞ്ഞ 12 ആഴ്ചക്കിടെ 10,000 യൂറോയുടെ വിലവർദ്ധനവ് രേഖപ്പെടുത്തി. REA ശരാശരി ഹൗസ് പ്രൈസ് ഇൻഡക്‌സ് പ്രകാരം, പടിഞ്ഞാറൻ കൗണ്ടികളിൽ വീടുകളുടെ വാർഷിക വില 16 ശതമാനം വർധിച്ചതായി കണ്ടെത്തിയപ്പോൾ, കമ്മ്യൂട്ടർ … Read more

വാട്ടർഫോഡ് നിന്നും മികച്ച ഒരു ക്രിസ്തീയ ഭക്തിഗാനവുമായി ബിനു

വാട്ടർ ഫോർഡിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല ലോകത്താകമാനമുള്ള സംഗീതപ്രേമികൾക്ക് നല്ലൊരു ക്രിസ്തുമസ് സംഗീത വിരുന്നൊരുക്കി വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ്   വാട്ടർഫോഡിലെ പ്രവാസി മലയാളിയായ ബിനു തോമസ് . വിജയ് യേശുദാസ് ആലപിച്ച ഭക്തി നിർഭരമായ ” ഇത്ര നാൾ നിന്നെ അറിഞ്ഞില്ലല്ലോ നാഥാ ” The Memories of a Lost Sheep  എന്ന ഭക്തി ഗാനമാണ് ഇക്കുറി ഐറിഷ് പ്രവാസി മലയാളികൾക്ക്  ബിനു തോമസ് സമർപ്പിക്കുന്നത്. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിലും തൻ്റെ പാഷനെ മുറുകെപ്പിടിച്ചു കൊണ്ട്  ഇതിനു … Read more

2024-ല്‍ അയര്‍ലണ്ടിലെ ഊബർ ഡ്രൈവർമാരുടെ “Naughty and Nice” പട്ടികയിലെ സ്ഥലങ്ങള്‍ ഏതെല്ലാം എന്നറിയാം

ട്രാൻസ്പോർട്ടേഷൻ കമ്പനിയായ ഊബർ 2024-ലെ “Naughty and Nice” പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടിക, യാത്രക്കാരുടെ നല്ലതും മോശവുമായ പെരുമാറ്റം തിരിച്ചറിയാൻ തയ്യാറാക്കിയതാണ്. Naughty and Nice പട്ടിക വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ആണ് നിശ്ചയിച്ചിട്ടുള്ളത്. ‘Nice List’ ൽ, സാധാരണ നല്ല പെരുമാറ്റം, ഡ്രൈവർ എത്തുമ്പോൾ തയ്യാറായിരിക്കുക, സന്തോഷകരമായ സ്വഭാവം എന്നിവ അടങ്ങിയിരിക്കുന്നു`. ‘Naughty List’ ല്‍ rude അല്ലെങ്കിൽ ദേഷ്യത്തോടെയുള്ള പെരുമാറ്റം, കാറിൽ ഭക്ഷണം കഴിക്കൽ, വാതിൽ വലിച്ച് അടയ്ക്കൽ, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കുക, കാറിൽ … Read more

യാത്രക്കാരുടെ ശ്രദ്ധക്ക്! ട്രാക്ക് നവീകരണത്തിന്‍റെ ഭാഗമായി ട്രെയിൻ സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി ഐറിഷ് റെയിൽ

2024 ഡിസംബർ 24 മുതൽ 2025 ജനുവരി 1 വരെ ട്രെയിൻ സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി ഐറിഷ് റെയിൽവേ അറിയിച്ചു. സമ്പൂർണ ട്രാക്ക് നവീകരണത്തിന്‍റെ ഭാഗമായാണ് ഈ മാറ്റം. പുതുവത്സര രാത്രിയിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ DART ട്രെയിനുകളും കമ്മ്യൂട്ടർ ട്രെയിനുകളും രാത്രി സമയങ്ങളിൽ പ്രവർത്തിപ്പിക്കും. 2024 ഡിസംബർ 26 മുതൽ 2025 ജനുവരി 5 വരെ കനോലി -പിയേഴ്‌സ് റൂട്ടിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കും. ഇതിന്‍റെ ഭാഗമായി കനോലി മുതൽ ഗ്രാൻഡ് കനാൽ ഡോക്ക് വരെ … Read more

ബ്‌ളാക്ക്‌റോക്കിൽ ക്രിസ്തുമസ് -പുതുവത്സാരാഘോഷം ഡിസംബർ 28 ന് ശനിയാഴ്ച്ച

ഡബ്ലിന്‍ സിറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്റെർ ഇടവകയുടെ ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ഡിസംബർ 28 ന് ശനിയാഴ്ച്ച നടക്കും .ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിമുതൽ രാത്രി 9 മണിവരെ ബ്ലാക്ക്‌റോക്കിലെ യാണ് ക്രിസ്തുമസ് & ന്യു ഇയർ ആഘോഷം St. Andrew’s Presbyterian Church ഹാളിൽ ആണ് പരിപാടികൾ നടക്കുന്നത് . വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗാനം , ക്ലാസിക്കൽ ഡാൻസ് , ഫ്യൂഷൻ ഡാൻസ് , … Read more

ജാഗ്രതൈ: മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചു പരക്കെ മോഷണം

ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചു പരക്കെ മോഷണം.
അയർലൻണ്ടിലെ Tullamore eiscir meadows ഏരിയായിലെ ലെ 2 വീടുകളിലും portlaoise ലെ വീട്ടിലുമാണ് ശനിയാഴ്ച്ച വൈകുന്നേരം വീട് പൊളിച്ചു കള്ളന്മാർ വൻ കവർച്ച നടത്തിയിരിക്കുന്നത്. Tullamore ൽ താഴത്തെ ബാത്ത് റൂമിന്റെ ജനാലഗ്ലാസ് തകർത്ത് അകത്തു പ്രവേശിച്ചാണ് സ്വർണ്ണവും പണവും കവർന്നത്.
ഗാർഡാ സംഭവസ്ഥലത്തെത്തി വിരലടയാള വിദഗ്ദരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും, കവർച്ചാ സംഘം ബ്ലീച്ച് ഒഴിച്ച് വിരലടയാളം മായിച്ചു കളഞ്ഞതിനാൽ അതിലും വലിയ പ്രതീക്ഷയ്ക്ക് വകയില്ല.
ക്രിസ്തുമസ് ആഘോഷങ്ങൾക്കായി വീട്ടുകാർ പുറത്തു പോകുന്ന തക്കം നോക്കിയാണ് ഇക്കൂട്ടർ കവർച്ചയ്ക്ക് ഒരുങ്ങുന്നത്.
ക്രിസ്തുമസ് കാലയളവിൽ പാർട്ടിക്കും മറ്റുമായി പുറത്തു പോകുന്നവർ വിലപ്പെട്ട വസ്തുക്കൾ കൈവശം തന്നെ സൂക്ഷിക്കുന്നതാവും ഉചിതം. പ്രത്യേകിച്ച് ഇന്ത്യക്കാരെയാണ് ഇക്കൂട്ടർ ലക്ഷ്യം വച്ചിരിക്കുന്നത്. ആരെങ്കിലും ഓൺലൈൻ മുഖേന ഗോൾഡ്  വിൽക്കാൻ  ശ്രമിക്കുന്നതായോ,  Eiscir Meadows ഏരിയായിലെ CCTV ൽ നിന്ന് മോഷ്ടാക്കളുടെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ എത്രയും വേഗം ഗാർഡായുമായി ബന്ധപ്പെടുക. ഒപ്പം എല്ലാവരും ഈ വിന്റർ കാലയളവിൽ പ്രത്യേകം ജാഗ്രത പുലർത്തുകയും  ചെയ്യണമെന്ന് മലയാളി സംഘടനാ ഭാരവാഹികൾ ഓർമ്മപ്പെടുത്തി.

 

വാർത്തയും ചിത്രവും : KR അനിൽകുമാർ

പുതുവർഷത്തെ വരവേൽക്കാൻ ത്രസിപ്പിക്കുന്ന ‘Bollywood NYE Masquerade’ ഡബ്ലിനിലെ ഷീല പാലസില്‍

പുതുവർഷത്തിന്റെ ആവേശം ഉയർത്താന്‍ വലിയ സംഗീത ആഘോഷ രാവിന് ഡബ്ലിനിലെ  ഷീല പാലസ് റസ്റ്ററന്റ് സാക്ഷ്യം വഹിക്കുന്നു. ഡിസംബർ 31-ന് രാത്രി 10 മണിമുതൽ AURA, Sheela Palace, Liffey Valley-യിൽ വച്ച് ‘Bollywood new year Masquerade’ അരങ്ങേറും. പ്രശസ്ത DJ ദർശന്റെ നേതൃത്വത്തിൽ, ബോളിവുഡ് സംഗീതത്തിന്റെ താളങ്ങളിൽ നൃത്തമാടാനും പുതുവത്സരത്തിന്‍റെ ആവേശം പകർന്നുനൽകാനും ഒരവസരം. രാത്രി 10 മണി മുതൽ AURA,SHEELA PALACE, LIFFEY VALLEY- ൽ ആണ് സംഗീത പരിപാടി നടക്കുക. ഈ … Read more

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ‘ക്നാനായ നക്ഷത്ര രാവ്’ ജനുവരി 4 -ന്

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് – ന്യൂ ഇയർ സെലിബ്രേഷൻ ‘ക്നാനായ നക്ഷത്ര രാവ്’ 2025 ജനുവരി 4ആം തീയതി Ardee Parish  Centre, Ardee, Co . Louth  ( A92 X5DE) ൽ വെച്ച് നടത്തപ്പെടുന്നു. ഫാ. തോമാസ്  കൊച്ചുപുത്തേപുരയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന  സംഗമം, പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും കരോൾ ഗാന മത്സരവും കലാപരിപാടികളുമായി നടത്തപ്പെടും. ഈ ആവേശ സംഗമത്തിലേക്കു അയർലണ്ടിൽ ഉള്ള   എല്ലാ ക്നാനായ മക്കളെയും … Read more

റെവ. സ്റ്റാൻലി മാത്യു ജോണും , മെറി സൂസൻ വർഗീസും ചേർന്നൊരുക്കിയ ‘ബേത്ലഹേം നഗരിയിൽ’ , യൂട്യൂബിൽ റിലീസ് ചെയ്തു

ക്രിസ്തുമസിനെ വരവേൽക്കാൻ   റെവ. സ്റ്റാൻലി മാത്യു ജോണും , മെറി സൂസൻ വർഗീസും രചനയും സംഗീതവും നിർവഹിച്ച   ‘ബേത്ലഹേം നഗരിയിൽ’ , യൂട്യൂബിൽ റിലീസ് ചെയ്തു.