മലങ്കര സുറിയാനി കത്തോലിക്ക സഭാ പ്രഥമ നാഷണൽ കൺവെൻഷൻ സമാപിച്ചു – അയർലൻഡ്

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അയർലൻഡ് റീജിയന്റെ പ്രഥമ നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും ലോകപ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രമായ Knock ൽ സെപ്റ്റംബർ 27-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടന്നു. അയർലൻഡിലെ വിവിധ ഇടങ്ങളിൽനിന്ന് — ഡബ്ലിൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ്, ക്ലോൺമെൽ എന്നിവിടങ്ങളിലെ കൂട്ടായ്മകളിൽനിന്നും ഏകദേശം 600-ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. മലങ്കര സുറിയാനി സഭാ സമൂഹം അയർലൻഡിൽ രൂപീകൃതമായി 17 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് കൺവെൻഷന് തുടക്കം കുറിച്ചത്. 2008 സെപ്റ്റംബർ … Read more

കാന്റർബെറിക്ക് ആദ്യ വനിതാ ബിഷപ്പ്: ചരിത്രം കുറിച്ച് Sarah Mullally

യുകെയിലെ കാന്റര്‍ബറിയിലുള്ള ആദ്യ വനിതാ ആര്‍ച്ച്ബിഷപ്പായി Sarah Mullally. കാന്റര്‍ബറിയിലെ 106-ആമത്തെ ആര്‍ച്ച്ബിഷപ്പ് ആയി ചരിത്രം കുറിച്ചിരിക്കുകയാണ് Sarah Mullally. മാസങ്ങള്‍ നീണ്ട നടപടികള്‍ക്ക് ശേഷമാണ് Mullally-യെ ബിഷപ്പ് ആയി നിയമിച്ചിരിക്കുന്നത്. രാജാവും, പ്രധാനമന്ത്രിയും തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവില്‍ ലണ്ടന്‍ ആര്‍ച്ച്ബിഷപ്പ് ആണ് Mullally. ജനുവരിയിലാണ് സ്ഥാനാരോഹണം നടക്കുക.

സീറോ മലബാർ ഇടവകയുടെ ‘നിത്യസഹായമാതാവിന്റെ തിരുനാൾ’ ഒക്ടോബർ 3,4 തീയതികളിൽ

Co Meath-ലെ നാവന്‍ സീറോ മലബാര്‍ ഇടവകയുടെ ‘നിത്യസഹായമാതാവിന്റെ തിരുനാള്‍’ ഒക്ടോബര്‍ 3,4 തീയതികളില്‍. Johnstown-ലെ Church of the Nativity of Our Lady-യില്‍ വച്ച് മൂന്നാം തീയതി രാവിലെ 6 മണിക്കുള്ള ജപമാലയോടെയാണ് തിരുനാള്‍ ആഘോഷത്തിന് ആരംഭം കുറിക്കുക. പ്രാര്‍ത്ഥിക്കുവാനും, തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വെക്സ്ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക തിരുനാൾ ഒക്ടോബർ 5-ന്

വെക്സ്ഫോർഡ് (അയർലണ്ട്):  വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയിൽ   ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടേയും, പരിശുദ്ധ ദൈവമാതാവിൻ്റേയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ  2025 ഒക്ടോബർ 5 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ നടക്കുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കൽ  തിരുനാളിനു കൊടിയേറ്റും.   ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് തുടർന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം. … Read more

“അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു

നവരാത്രി വേളയിൽ പനച്ചിക്കാട്ട് ദക്ഷിണമൂകാംബികയെക്കുറിച്ച് ഐറിഷ് മലയാളിയായ  കെ.ആർ അനിൽകുമാർ  കുറിച്ച ഏതാനും വരികൾക്ക് ഷൈൻ വെങ്കിടങ്ങ് സംഗീതം നൽകി ആതിര ടിസി ആലപിച്ച “അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” എന്ന  ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. പനച്ചിക്കാട് ക്ഷേത്രവും പരിസരവും, അമ്പാട്ടുകടവ് ആമ്പൽ പാടത്തിന്റെ പ്രകൃതി ഭംഗിയും  മനോഹരമായി ജയകൃഷ്ണൻ റെഡ് മൂവീസിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിൽ പ്രധാനമായും അഭിനയിക്കുന്നത് ദേവിക ജ്യോതി ബാബുവാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഉൾപ്പെടുത്തിയിരിക്കുന്ന ആൽബം കാഴ്ച്ചക്കാരിൽ കൂടുതൽ ഭക്തി പകരും. … Read more

അയർലണ്ടിലെ സീറോ മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ദേശീയ കൺവൻഷൻ സെപ്റ്റംബർ 27 -ന് Knock -ൽ

അയർലണ്ടിലെ സീറോ മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ദേശീയ കൺവൻഷൻ 2025 സെപ്റ്റംബർ 27 ശനിയാഴ്ച ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽ നടത്തപ്പെടുന്നു. അയർലണ്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകൃതമായിട്ട് 17 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് ആദ്യ ദേശീയ കൺവൻഷന് വേദിയൊരുങ്ങുന്നത്. ഇതിനോട് ചേർന്ന് 95ആം പുനരൈക്യ വാർഷികാഘോഷവും നടത്തപ്പെടുന്നു.’Pilgrims of Hope’ എന്നതായിരിക്കും ഈ വർഷത്തെ ചിന്താ വിഷയം. വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷിണം കുടുംബസംഗമം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. … Read more

ഐ പി സി അയർലൻഡ് & ഇയു റീജിയന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 മുതൽ 7 വരെ

ഐ പി സി അയർലൻഡ് & ഇയു റീജിയന്റെ മൂന്നാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 മുതൽ 7 വരെ ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. 5-ന് വൈകിട്ട് 5.30-ന് ഐപിസി അയർലൻഡ് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം മൂന്നാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. കൂടാതെ പാസ്റ്റർ കെ കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് ) പാസ്റ്റർ … Read more

ഇമ്മാനുവൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾ നാവനിൽ ആരംഭിച്ചു

അയർലണ്ട്: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾ ആഗസ്റ്റ് 24 മുതൽ അയർലണ്ടിലെ നാവനിൽ ആരംഭിച്ചു. വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഹാൾ നാവനിലെ ക്ലാർമൗണ്ടിൽ (C15 TX9T) നടന്ന പ്രാരംഭ യോഗം ഏ ജി മലബാർ ഡിസ്ട്രിക് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്‌റ്റർ മത്തായി പൊന്നൂസ് ഉദ്ഘാടനം ചെയ്തു. ഐ ജി എം ചർച്ച് പ്രസിഡന്റ് പാസ്‌റ്റർ ബിനിൽ എ. ഫിലിപ്പ് നേതൃത്വം നൽകിയ യോഗത്തിൽ, പാസ്‌റ്റർ പ്രെയ്‌സ് സൈമൺ ആയിരുന്നു … Read more

ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷനു തുടക്കമായി

ബെൽഫാസ്റ്റ്‌: സെൻ്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആണ് കൺവെൻഷൻ നടക്കുന്നത്. ഫാ. പോൾ പള്ളിച്ചാംകുടിയിലിൻ്റെ നേതൃത്വത്തിലുള്ള യു.കെ ഡിവൈൻ റിട്രീറ്റ് സെൻ്റർ അംഗങ്ങളാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്. കുടുംബധ്യാനം റോസറ്റ സെൻ്റ് ബെർനാടേറ്റ് ചർച്ചിലും (Rosetta St. Bernadette Church, BT6 OLS), കുട്ടികൾക്കും (age 6,7,8) യുവജനങ്ങൾക്കും … Read more

കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ സുവിശേഷയോഗം ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലണ്ടിൽ നടക്കുന്നു

കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷയോഗം ഓഗസ്റ്റ് 19-ന് ആരംഭിക്കുന്നു. ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലന്‍റിന്‍റെ വിവിധ സ്ഥലങ്ങളില്‍ യോഗങ്ങൾ നടക്കുന്നതാണ്. ഓഗസ്റ്റ് 19-ന് ഗോള്‍വേയിലും, 20-ന് കാവനിലും, 21-നു വെക്സ്ഫോര്‍ഡിലും, 23-നു കോര്‍ക്കിലും, 24-ന് ഡബ്ലിനിലും സുവിശേഷയോഗം നടക്കും. എല്ലാ യോഗങ്ങളിലും റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. വി. സി. മാത്യൂസ് തിരുവചനസന്ദേശം നല്‍കുന്നതാണ്. കാല്‍വറിയില്‍ കര്‍ത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ക്കായി … Read more