ഇന്ന് അയർലണ്ടിൽ വ്യാപകമായി റെഡ് സിഗ്നൽ ലംഘനങ്ങൾക്കെതിരെ പരിശോധന ഉണ്ടാകും എന്ന് ഗാർഡയുടെ മുന്നറിയിപ്പ്. ഇന്ന് വാഹനം ഓടിക്കുന്നവർ ജങ്ഷനുകളിലും പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും പ്രത്യേക ശ്രദ്ധ കൊടുക്കണം.
അയർലൻഡിൽ ഇന്ന് (ഒക്ടോബർ 13, ചൊവ്വാഴ്ച) ‘ഓപ്പറേഷൻ റെഡ് ലൈറ്റ് എൻഫോഴ്‌സ്‌മെന്റ്’ നടത്തുമെന്നാണ് ഗാർഡ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. റോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കാൽനടയാത്രക്കാർ, സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർ എന്നിവരുടെ സുരക്ഷ വർധിപ്പിക്കുകയുമാണ് ലക്ഷ്യം.റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ ഇന്ന് പ്രത്യേക പരിശോധന നടത്തും. രാജ്യവ്യാപകമായി അയർലൻഡിൽ ഉടനീളം പരിശോധന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
റെഡ് സിഗ്നലുകളുടെയും പെഡസ്ട്രിയൻ ക്രോസിംഗുകളുടെയും പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരിൽ ബോധവത്ക്കരണം നടത്തുന്നതിനു വേണ്ടിയാണ് ഗാർഡയുടെ നേതൃത്വത്തിൽ ഇന്ന് ‘ഓപ്പറേഷൻ റെഡ് ലൈറ്റ് എൻഫോഴ്‌സ്‌മെന്റ്’ നടത്തുന്നത്. വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക
ജങ്ഷനുകൾ, കാൽനട ക്രോസിങ്ങുകൾ, സൈക്കിൾ-ഇ-സ്കൂട്ടർ യാത്രക്കാർ കൂടുതലുള്ള റോഡുകൾ എന്നിവിടങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം. ചുവപ്പ് സിഗ്നൽ ലംഘിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകാം.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments