ഇംഗ്ലണ്ടിലെ സൂവിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

By Rose Malayalam Desk

ഇംഗ്ലണ്ടിലെ സൂവിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു ഇംഗ്ലണ്ടിലെ യോർക്ക്ഷയറിലുള്ള വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കടുവകളെ പാർപ്പിച്ചിരുന്ന ചുറ്റുമതിലിനുള്ളിലേക്ക് പ്രവേശിച്ചയാളാണ് ആക്രമണത്തിനിരയായത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചതായി പൊലീസ് അറിയിച്ചു

.2026 ഒക്ടോബർ 10 ശനിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. യോർക്ക്ഷയർ വൈൽഡ്‌ലൈഫ് പാർക്കിലുണ്ടായ സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലവും ഇയാൾ കടുവകളുടെ കൂട്ടിലേക്ക് പ്രവേശിക്കാനിടയായ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.

സംഭവത്തെത്തുടർന്ന് മൃഗശാലയിൽ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും സന്ദർശകരെ ഒഴിപ്പിക്കുകയും ചെയ്തു. ഒക്ടോബർ 11 ഞായറാഴ്ചയും പാർക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്.സംഭവത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

മരിച്ചയാളുടെ വ്യക്തിവിവരങ്ങളും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനു ശേഷം മാത്രമേ പോലീസ് പുറത്തു വിടൂ.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments