അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 17,517 പേരാണ് ഭവനരഹിതരായി ഉള്ളത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 209 പേരാണ് അധികമായി പട്ടികയിലേയ്ക്ക് ചേര്‍ക്കപ്പെട്ടിരുന്നത്.
ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ ഭവനരഹിതരില്‍ 5,571 പേര്‍ കുട്ടികളാണ്. 2,569 കുടുംബങ്ങളും ഭവനരഹിതരായി ഉണ്ട്.
2026 തുടക്കത്തിലാണ് രാജ്യത്ത് ആദ്യമായി ഭവനരഹിതരുടെ എണ്ണം 17,000 കടന്നത്. ശേഷമുള്ള മാസങ്ങളില്‍ ഇത് വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 17,308 ഭവനരഹിതരുണ്ടായിരുന്നതില്‍ 5,457 പേര്‍ കുട്ടികളായിരുന്നു.
ഭവനരഹിതരുടെ എണ്ണം വീണ്ടുമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭവനനയങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളും ശക്തമായിരിക്കുകയാണ്. പുതിയ വാടകനിയമങ്ങള്‍ കൂടുതല്‍ പേരെ വീടുകളില്‍ നിന്നും പുറത്താക്കാന്‍ കാരണമായെന്നും വിമര്‍ശകര്‍ പറയുന്നു. ഈയിടെ കുടിയിറക്കല്‍ നോട്ടീസുകളുടെ എണ്ണം 45% വര്‍ദ്ധിച്ചതായി ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ Simon Communities of Ireland ചൂണ്ടിക്കാട്ടി. Housing Assistance Payment (HAP) ലഭിക്കുന്നവര്‍ പോലും കുടിയിറക്കപ്പെടുകയാണെന്നും സംഘടന പറയുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments