തടവുകാരൻ ജയിലിൽ കുത്തേറ്റു മരിച്ചു

By Rose Malayalam Desk

ഡബ്ലിനിലെ വീറ്റ്ഫീല്‍ഡ് ജയിലില്‍ തടവുകാരന്‍ കുത്തേറ്റ് മരിച്ചു. താല സ്വദേശിയായ ബ്രെന്‍ഡന്‍ ഗേഹന്‍ എന്ന ചെറുപ്പക്കാരനെയാണ് ഓഗസ്റ്റ് 13-ന് രാത്രി തന്റെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനടക്കം ഏറ്റ കുത്താണ് മരണകാരണം.

വില്‍പ്പനയ്‌ക്കോ, വിതരണത്തിനോ ആയി മയക്കുമരുന്ന് കൈവശം വച്ചു എന്ന കുറ്റത്തിന് രണ്ട് വര്‍ഷത്തേയ്ക്ക് ലഭിച്ച തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഗേഹന്‍. ജയിലിലെ 8G വിങ്ങിലാണ് സംഭവം നടന്നത്. സെല്ലില്‍ അടിപിടി നടക്കുന്നതായി പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് വിവരം ലഭിച്ചിരുന്നു. പിന്നാലെ സെല്ലിലെത്തിയപ്പോഴാണ് മരിച്ചുകിടക്കുകയായിരുന്നു ഗേഹനെ കണ്ടെത്തിയത്.

ഇത് സംബന്ധിച്ച് ഗാര്‍ഡ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments