കില്‍ക്കെന്നിയിലെ ഒരു ഗാര്‍ഡ സ്റ്റേഷനിലേയ്ക്ക് സംശയാസ്പദമായ ഉപകരണവുമായി ഒരാള്‍ കടന്നുവന്നതിനെ തുടര്‍ന്ന് സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡ് എത്തി പരിശോധന. പുകയുയരുന്ന ഒരു പെട്ടിയുമായി മെയ് 23-ന് രാത്രിയോടെയാണ് ഒരാള്‍ കില്‍ക്കെന്നി ഗാര്‍ഡ സ്‌റ്റേഷനിലെത്തിയത്.
തൊട്ടുപിന്നാലെ സ്റ്റേഷന്‍ ഒഴിപ്പിക്കുകയും, സഹായത്തിനായി ബോംബ് സ്‌ക്വാഡിനെ വിളിക്കുകയും ചെയ്തു. സംഘമെത്തി ഉപകരണം സുരക്ഷിതമാക്കിയതായി ഗാര്‍ഡ അറിയിച്ചു.
രാത്രി 10 മണിയോടെ ആരംഭിച്ച നടപടി പിറ്റേന്ന് പുലര്‍ച്ചെ 3 മണിക്കാണ് അവസാനിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഉപകരണം വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments