ലെറ്റർകെന്നിയിൽ സംശയാസ്പദമായ ഉപകരണം: ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചു

By Rose Malayalam Desk

കൗണ്ടി ഡോണിഗാളിലെ ലെറ്റര്‍കെന്നിയില്‍ സംശയാസ്പദമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലെറ്റര്‍കെന്നിയുടെ പ്രാന്തപ്രദേശമായ Edenacarnan South-ല്‍ ഗാര്‍ഡയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രതിരോധ സേനയുടെ ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയത്. ഈ സമയം ഗാര്‍ഡ പ്രദേശത്തേയ്ക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നു.

ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഗാര്‍ഡ പിന്നീട് അറിയിച്ചു. അതേസമയം കണ്ടെത്തിയ ഉപകരണം സ്‌ഫോടന ശേഷിയുള്ളതായിരുന്നോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments