ശനിയാഴ്ച നറുക്കെടുത്ത 1 മില്യൺ യൂറോയുടെ ലോട്ടോ പ്ലസ് റാഫിൾ വിജയി Co Louth-ൽ

By Rose Malayalam Desk

ശനിയാഴ്ചത്തെ ലോട്ടോ പ്ലസ് റാഫിളില്‍ Co Louth-ല്‍ നിന്നുമെടുത്ത ടിക്കറ്റിന് 1 മില്യണിലധികം യൂറോയുടെ സമ്മാനം. Ardree-യിലെ Malone’s Londis-ല്‍ നിന്നുമെടുത്ത ടിക്കറ്റിനാണ് 1,000,500 യൂറോയുടെ വമ്പന്‍ സമ്മാനം ലഭിച്ചത്.

സാധാരണയായി 60 മുതല്‍ 120 വരെ പേര്‍ക്ക് 500 യൂറോ വീതമാണ് ലോട്ടോ പ്ലസ് റാഫിളില്‍ സമ്മാനം ലഭിക്കുക. എന്നാല്‍ ശനിയാഴ്ചത്തെ പ്രത്യേക നറുക്കെടുപ്പിലൂടെ വമ്പന്‍ സമ്മാനത്തുക ഈ ഭാഗ്യവാനെ തേടിയെത്തുകയായിരുന്നു. വിജയിച്ച എല്ലാ നമ്പറുകളില്‍ നിന്നും വീണ്ടും നറുക്കെടുത്താണ് 1 മില്യന്റെ ഈ വിജയിയെ തീരുമാനിച്ചത്. ഇതോടെ ഇദ്ദേഹത്തിന് 1 മില്യണ്‍ യൂറോയ്‌ക്കൊപ്പം ആദ്യം വിജയിച്ച 500 യൂറോയും സമ്മാനമായി ലഭിക്കും.

8275 ആണ് വിജയ നമ്പര്‍.

ഇദ്ദേഹം 2026-ലെ 14-ആമത്തെ മില്യണയറാണെന്നും, വിജയി നാഷണല്‍ ലോട്ടറി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തിയാല്‍ സമ്മാനം കൈപ്പറ്റാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments