അയര്‍ലണ്ടില്‍ ഈ വാരാന്ത്യം നറുക്കെടുത്ത ലോട്ടോയുടെ 8.2 മില്യണ്‍ യൂറോ സമ്മാനം കൗണ്ടി ഒഫാലിയിലെ ഭാഗ്യവാന്. ശനിയാഴ്ച രാത്രി നറുക്കെടുത്ത ലോട്ടോയിലെ 23, 24, 25, 42, 43, 46 എന്ന നമ്പറുകളും 37 ബോണസ് നമ്പറുമായ ടിക്കറ്റിനാണ് വമ്പന്‍ തുക സമ്മാനം ലഭിച്ചത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് ലോട്ടോ ജാക്ക്‌പോട്ടില്‍ മില്യനയര്‍ വിജയി ഉണ്ടാകുന്നത്.
ഏത് ഷോപ്പിലാണ് ലോട്ടറി വിറ്റതെന്ന് വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് നാഷണല്‍ ലോട്ടറി അധികൃതര്‍ പറഞ്ഞു. എല്ലാവരും ടിക്കറ്റ് നോക്കി സമ്മാനമുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments