ലോകമെമ്പാടുമായി ജോലിക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലും നിരവധി പേര്‍ക്ക് ജോലി പോകുമെന്ന് മൈക്രോസോഫ്റ്റ്. ആകെ വര്‍ക്ക് ഫോഴ്‌സിന്റെ 2.1% അഥവാ 4,800 പേരെ പിരിച്ചുവിടാനാണ് സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസ്ഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മൈക്രോസ്ഫ്റ്റിനായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി തങ്ങളെ അറിയിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. 30 അല്ലെങ്കില്‍ അതിലധികം പേരെ പിരിച്ചുവിടുകയാണെങ്കില്‍ കമ്പനികള്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിയമം.
അതേസമയം രാജ്യത്ത് എത്ര പേര്‍ക്ക് ജോലി പോകും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ഏകദേശം 6,000 പേര്‍ അയര്‍ലണ്ടില്‍ മൈക്രോസോഫ്റ്റിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 2,000 പേര്‍ മൈക്രോസോഫ്റ്റ് തന്നെ ഉടമസ്ഥരായ ലിങ്ക്ഡ് ഇന്നിലാണ്.
ആമസോണ്‍, മെറ്റ മുതലായ വന്‍കിട കമ്പനികളും നിരവധി പേരെ സമാനമായി പിരിച്ചുവിട്ടിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments