ഇത് അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂൺ മാസം; ഏറ്റവുമുയർന്ന ചൂട് രേഖപ്പെടുത്തിയത് ഈ പ്രദേശത്ത്

By Rose Malayalam Desk

ഇക്കഴിഞ്ഞത് അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂണ്‍ മാസമായിരുന്നു എന്ന് കാലാവസ്ഥാ വിദ്ഗദ്ധര്‍. കൗണ്ടി ഗോള്‍വേയിലെ Athenry-ല്‍ രേഖപ്പെടുത്തിയ 32.2 ഡിഗ്രി സെല്‍ഷ്യസാണ് പോയ മാസത്തെ ഏറ്റവും ഉയര്‍ന്ന താപനില. ജൂണ്‍ 25-നാണ് ഇത് രേഖപ്പെടുത്തിയത്.

13 കാലാവസ്ഥാ കേന്ദ്രങ്ങളില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന താപനില റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കപ്പെടുകയും ചെയ്തു. Mace Head, Co Galway (30.5 degrees), Claremorris, Co Mayo (31.3 degrees), Knock Airport, Co Mayo (30.3 degrees), Markree, Co Sligo (30.2 degrees), Finner, Co Donegal (30.6 degrees) എന്നിവ ഇതില്‍ പെടുന്നു.

ഡബ്ലിനിലെ ഫീനികിസ് പാര്‍ക്കില്‍ ഇതുവരെയുള്ളതില്‍ ഒരു മാസം അനുഭവപ്പെടുന്ന ഏറ്റവുമുയര്‍ന്ന ശരാശരി താപനിലയായ 16.2 ഡിഗ്രി സെല്‍ഷ്യസും ജൂണില്‍ രേഖപ്പെടുത്തി.

അതേസമയം ജൂണില്‍ പല കൗണ്ടികളിലും ശരാശരി ലഭിക്കുന്നതിലുമധികം മഴയും ലഭിച്ചു. കൗണ്ടി മയോയിലെ ന്യൂപോര്‍ട്ടില്‍ 143.6 മില്ലിമീറ്റര്‍ മഴയാണ് ജൂണില്‍ ലഭിച്ചത്. ജൂണില്‍ സാധാരണയായി ലഭിക്കുന്ന ശരാശരി മഴയെക്കാള്‍ 154% അധികമാണിത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments