ഓൺലൈൻ ഷോപ്പിങ്ങിനിടെ ഉപഭോക്താക്കൾക്ക് ചാറ്റ് ബോട്ടിന് പകരം മനുഷ്യരോട് സംസാരിക്കാൻ അവകാശം നൽകുന്ന തരത്തിൽ അയർലണ്ടിൽ നിയമ മാറ്റം

By Rose Malayalam Desk

അയർലണ്ടിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ചാറ്റ്ബോട്ടിന് പകരം മനുഷ്യനായ വക്താവിനോട് സംസാരിക്കാൻ നിയമപരമായ അവകാശം നൽകുന്ന പുതിയ നിയമം നിലവിൽ വരുന്നു. ഇത് സംബന്ധിച്ചുള്ള നിയമത്തിൽ ഉപപ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ഇന്നലെ ഒപ്പുവച്ചു.

ഫോണിലൂടെ ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങുമ്പോൾ ഒരു ഓട്ടോമേറ്റഡ് ഓൺലൈൻ സിസ്റ്റം അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടുമായി ആശയവിനിമയം നടത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, ഒരു മനുഷ്യന്റെ ഇടപെടൽ ആവശ്യപ്പെടാൻ ഈ നിയമമാറ്റം വഴി നിങ്ങൾക്ക് അവകാശമുണ്ടായിരിക്കും.

ഇതോടൊപ്പം ഒരു കരാർ എങ്ങനെ റദ്ദാക്കാമെന്നത് സംബന്ധിച്ച് കമ്പനികൾ വ്യക്തവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ വിവരങ്ങൾ നൽകണം എന്ന് ഉറപ്പാക്കുന്ന പുതിയ നിയമവും, സാമ്പത്തിക സുതാര്യതയുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ നിയമവും ഒപ്പുവെച്ചിട്ടുണ്ട്.
ഈ മാറ്റങ്ങൾ ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുമെന്ന് ഹാരിസ് പറഞ്ഞു. കൂടുതൽ ആളുകൾ സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി വാങ്ങുന്ന സാഹചര്യം ഉണ്ടെന്നും, ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങുമ്പോൾ ലഭിക്കുന്ന അതേ ആത്മവിശ്വാസവും സംരക്ഷണവും ഡിജിറ്റൽ വിപണിയിലും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments