കൗണ്ടി ലിമറിക്കിലെ Mungret-ല്‍ 183 അഫോര്‍ഡബിള്‍ ഹോമുകളുടെ നിര്‍മ്മാണമാരംഭിച്ചു. ഗോള്‍വേ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Coolsivna Construction Group-നാണ് നിര്‍മ്മാണച്ചുമതല. മുമ്പ് Mungret College പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് നിര്‍മ്മാണം. ഇവിടെ 250 വീടുകള്‍ നിര്‍മ്മിക്കാന്‍ Limerick City and County Council (LCCC)-ന് അനുമതി ലഭിച്ചിട്ടുണ്ട്.
നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ 14 ടു ബെഡ്, 60 ത്രീ ബെഡ്, 25 ഫോര്‍ ബെഡ് വീടുകളാണ് നിര്‍മ്മിക്കുക. ഡിറ്റാച്ച്ഡ്, സെമി ഡിറ്റാച്ചഡ്, ഡ്യുപ്ലെക്‌സ് എന്നിവയായാണ് വീടുകള്‍ നിര്‍മ്മിക്കുക.
ആദ്യ ഘട്ടത്തിലെ വീടുകളുടെ നിര്‍മ്മാണത്തിന് ശേഷം ബാക്കി വീടുകള്‍, ക്രഷ്, കമ്മ്യൂണിറ്റി സ്‌പെസുകള്‍, പബ്ലിക് പ്ലാസ മുതലായവ അംഗീകൃത ഹൗസിങ് ബോഡിയായ Clúid ആണ് നിര്‍മ്മിക്കുക.
LDA, LCCC എന്നിവയുടെ വിശാല Mungret Framework-ന്റെ ഭാഗമായാണ് ഈ പദ്ധതി. ഫ്രെയിംവര്‍ക്ക് പ്രകാരം പുതുതായി 1,950 വീടുകള്‍ വരെ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതിന്റെ പ്രാരംഭ ഘട്ടമായാണ് 183 വീടുകളുടെ നിര്‍മ്മാണമാരംഭിച്ചിരിക്കുന്നത്. ഫ്രെയിംവര്‍ക്കിന്റെ ഭാഗമായി ഇതിനകം തന്നെ ഒരു പുതിയ പാര്‍ക്ക്, പ്ലേ ഗ്രൗണ്ട്, സ്‌കൂളുകള്‍, ലിങ്ക് റോഡ്, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വീടുകള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments