അയർലണ്ടിലെ കാർലോയിൽ ഹാലോവീൻ രാത്രിയിൽ നടന്ന അതിക്രമങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. മോർട്ടാർ മാതൃകയിലുള്ള ശക്തിയേറിയ വാണങ്ങളും പടക്കങ്ങളും വാഹനങ്ങൾക്കും പുതിയ കമ്മ്യൂണിറ്റി സെന്ററിനും നേരെ എറിഞ്ഞതായാണ് റിപ്പോർട്ട്. റോഡുകളിലും റൗണ്ട് എബൗട്ടുകളിലും തീ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്

കാർലോയിലെ Tullow Road, John Sweeney Park തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. ശക്തിയേറിയ പടക്കങ്ങൾ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ പ്രയോഗിച്ചതോടെ പ്രദേശത്ത് വലിയ ആശങ്കയും സംഘർഷ സാധ്യതയും ഉണ്ടായി. ആക്രമണത്തിൽ മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.

റോഡുകളിലും റൗണ്ട് എബൗട്ടുകളിലും തീ കത്തിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ചില എസ്റ്റേറ്റുകളിൽ താമസക്കാർക്ക് വീടുകളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും തടസ്സം നേരിട്ടു. ചെറിയ കുട്ടിയുമായി യാത്ര ചെയ്തിരുന്ന വാഹനത്തിനു നേരെയും പടക്കങ്ങൾ പ്രയോഗിച്ചതായി പരാതിയുണ്ട്.
ആക്രമണ സംഭവങ്ങളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഇത്തരം പ്രവൃത്തികൾ ഉയർത്തിയതെന്ന് അധികൃതർ വിലയിരുത്തുന്നു.സംഭവങ്ങളെക്കുറിച്ച് കാർലോ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ CCTV ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ദൃശ്യങ്ങളോ കൈവശമുള്ളവർ ഗാർഡയെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഹാലോവീൻ ആഘോഷങ്ങളുടെ മറവിൽ പൊതുമുതൽ നശിപ്പിക്കുകയും റോഡുകളിൽ തീ കത്തിച്ച് ജനജീവിതം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും പ്രദേശവാസികൾക്കിടയിൽ ഉയരുന്നുണ്ട്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4
Instagram page link
https://www.instagram.com/rosemalayalamnews?psln=c3UzaW5nOGh2bg==
Facebook page link
https://www.facebook.com/share/1Dm71oRfN8/

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments