ശമ്പള ചർച്ച അലസി; 24 മണിക്കൂർ പൊതു പണിമുടക്കിന് യൂണിയനുകൾ

By Rose Malayalam Desk

അയർലൻഡിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർധനയുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് നവംബർ 12 വ്യാഴാഴ്ച 24 മണിക്കൂർ ദേശീയ പണിമുടക്കിന് ഒരുങ്ങി തൊഴിലാളി യൂണിയനുകൾ. മൂന്ന് ലക്ഷത്തിലധികം ജീവനക്കാരെ ബാധിച്ചേക്കാവുന്ന സമരം രാജ്യത്തെ പൊതുസേവനങ്ങളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പണപ്പെരുപ്പം മൂലം ജീവനക്കാരുടെ വരുമാനത്തിലുണ്ടായ ഇടിവ് പരിഹരിക്കുക, അധിക ശമ്പള വർധന ഉറപ്പാക്കുക, ഭാവിയിലെ വിലക്കയറ്റത്തിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളിലാണ് യൂണിയനുകൾ ഉറച്ചുനിൽക്കുന്നത്. സർക്കാർ പ്രതിനിധികളുമായി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചതാണ് സമര പ്രഖ്യാപനത്തിന് കാരണമായത്.

അയർലൻഡിലെ വിവിധ പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന പ്രമുഖ യൂണിയനുകളാണ് സമരനീക്കത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രൈമറി സ്കൂൾ അധ്യാപകരെ പ്രതിനിധീകരിക്കുന്ന INTO, സെക്കൻഡറി സ്കൂൾ അധ്യാപകരെയും പ്രതിനിധീകരിക്കുന്ന ASTI, ടെക്നിക്കൽ കോളജുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുടെ സംഘടനയായ TUI, സർവകലാശാലകളിലെ അധ്യാപകരെയും അക്കാദമിക് ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന IFUT,Fórsa യൂണിയനിൽ അംഗങ്ങൾ ആയിട്ടുള്ള സിവിൽ സർവീസ് ജീവനക്കാർ, സ്കൂളുകളിലെ സ്പെഷ്യൽ നീഡ്സ് അസിസ്റ്റന്റുമാർ (SNA), പ്രാദേശിക ഭരണകൂട ജീവനക്കാർ,SIPTU യൂണിയനിൽ അംഗങ്ങൾ ആയിട്ടുള്ള വിവിധ പൊതുമേഖലാ ജീവനക്കാരും ആശുപത്രികളിലെ സപ്പോർട്ട് സ്റ്റാഫുകളും, INMO യൂണിയനിൽ ഉള്ള നഴ്സുമാരും മിഡ്‌വൈഫുമാരും, IMO യൂണിയനിൽ അംഗങ്ങളായുള്ള ഡോക്ടർമാരും PNA യൂണിനിലുള്ള സൈക്യാട്രിക് നഴ്സുമാരും, AHCPS അംഗങ്ങളായിട്ടുള്ള ഉയർന്ന തസ്തികകളിലുള്ള സിവിൽ, പൊതുമേഖലാ ഉദ്യോഗസ്ഥമാരും സമരത്തിൽ പങ്കെടുക്കും.ഇവയ്ക്ക് പുറമെ ICTU-യുടെ പബ്ലിക് സർവീസസ് കമ്മിറ്റിയിൽ ഉൾപ്പെട്ട മറ്റ് യൂണിയനുകളും സമരനീക്കത്തിന്റെ ഭാഗമാണ്. ആകെ 19 യൂണിയനുകളാണ് ഈ കമ്മിറ്റിയിലുള്ളത്.

പണിമുടക്ക് നടപ്പിലായാൽ ആശുപത്രികളിലെ ചികിത്സാ സേവനങ്ങൾ, നഴ്സിങ് പ്രവർത്തനങ്ങൾ, സ്കൂളുകൾ, കോളജുകൾ, സർക്കാർ ഓഫീസുകൾ, കൗണ്ടി കൗൺസിലുകൾ, പ്രാദേശിക ഭരണകൂടങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യാപകമായ തടസ്സങ്ങളുണ്ടാകാം. പതിവ് ആശുപത്രി അപ്പോയിന്റ്മെന്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും ബാധിക്കപ്പെട്ടേക്കും.

അതേസമയം, സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുമായുള്ള തുടർ ചർച്ചകൾ നവംബർ 3-ന് നടക്കും. ചർച്ചകളിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ നവംബർ 12-ലെ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യൂണിയനുകളുടെ തീരുമാനം. തൊഴിലാളി സംഘടനകളും സർക്കാരും തമ്മിലുള്ള തുടർ ചർച്ചകളിലേക്കാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Instagram page link

https://www.instagram.com/rosemalayalamnews?psln=c3UzaW5nOGh2bg==

facebook page link

https://www.facebook.com/share/1Dm71oRfN8/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments