അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗണ്‍ എന്ന പേര് നിലനിര്‍ത്തി സ്ലൈഗോ. Irish Business Against Litter (IBAL) പുറത്തുവിട്ട പട്ടികയിലാണ് സ്ലൈഗോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതേസമയം ചരിത്രത്തിലാദ്യമായി 40 പ്രദേശങ്ങളുടെ പട്ടികയില്‍ ഒരു പ്രദേശം- ലിമറിക്ക് സിറ്റി സെന്റര്‍- മാത്രം ‘വൃത്തിരഹിതം’ എന്നും സര്‍വേ കണ്ടെത്തി. എങ്കിലും ഒരു ടൗണും ‘വളരെ വൃത്തിരഹിതം’, ‘ലിറ്റര്‍ ബ്ലോക്ക് സ്‌പോട്ട്’ എന്നീ നിലകളില്‍ കണ്ടെത്തിയിട്ടില്ല എന്നത് നേട്ടമാണ്.
ആകെ 27 ടൗണുകളാണ് ‘ക്ലീന്‍’ പദവി നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തിന് സമാനമാണിത്. സ്ലൈഗോ കഴിഞ്ഞാല്‍ Monaghan, Leixlip, Waterford എന്നിവയാണ് തൊട്ടുപിന്നാലെ.
ലിമറിക്ക് സിറ്റി സെന്റര്‍ ‘വൃത്തിരഹിതം’ എന്ന വിഭാഗത്തില്‍ പെട്ടപ്പോള്‍ Portlaoise, Dublin’s north inner city, Limerick’s south city, Tallaght, Dublin city centre, Ballymun, Dundalk, Galway’s inner city, Cork’s northside, Kilkenny, Fermoy, Clonmel എന്നീ പ്രദേശങ്ങളില്‍ മാലിന്യവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന് സര്‍വേ കണ്ടെത്തിയിട്ടുണ്ട്. Navan, Carlow, Athlone എന്നീ പ്രദേശങ്ങളില്‍ സ്ഥിതി ഏറെ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments