അയര്‍ലണ്ടില്‍ പൊതുസ്ഥലത്ത് മാലിന്യം കൊണ്ടിട്ടാലുള്ള ഓണ്‍ ദി സ്‌പോട്ട് പിഴ 150 യൂറോയില്‍ നിന്നും 250 യൂറോ ആയി കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. പുതിയ നിയമം സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അലന്‍ ഡില്ലിയന്‍ അറിയിച്ചു. രാജ്യത്തെ മലിനീകരണം വലിയ രീതിയില്‍ കുറയ്ക്കാനാണ് പിഴത്തുക കുത്തനെ വര്‍ദ്ധിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഡോഗ് ബിന്നുകള്‍, ബാഗ് ഡിസെപെന്‍സറുകള്‍ മുതലായവ വാങ്ങാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് 250,000 യൂറോ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി ‘Bin it or bring it home’ എന്ന പേരില്‍ പ്രത്യേക ബോധവല്‍ക്കരണ കാംപെയ്‌നിങ്ങിനും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.
National Litter Pollution Monitoring System-ന്റെ 2025-ലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ പൊതുസ്ഥലം മലിനമാക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും, വലിയൊരു വിഭാഗം പാഴ് വസ്തുക്കളും വലിച്ചെറയുന്നത് കാല്‍നടയാത്രക്കാരാണ് എന്ന് കണ്ടെത്തിയിരുന്നു. ആകെ മാലിന്യത്തില്‍ 39 ശതമാനത്തിനും കാരണം ഇക്കൂട്ടരാണ്. അഞ്ചില്‍ ഒന്ന് മാലിന്യം വലിച്ചെറിയുന്നത് വാഹനയാത്രക്കാരും. നായ്ക്കളുടെ കാഷ്ഠവും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
ഏതാനും ചിലരുടെ പിടിപ്പുകേട് കാരണം സമൂഹത്തിലെ എല്ലാവരും വിഷമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന് പറഞ്ഞ മന്ത്രി ഡില്ലിയന്‍, മാലിന്യം വലിച്ചെറിയുന്നതിന് വമ്പന്‍ പിഴ ചുമത്തുന്നത് കൃത്യമായ സന്ദേശം നല്‍കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments