ലണ്ടൻ-കൊച്ചി വിമാനസർവീസ് അവസാനിപ്പിക്കാൻ എയർ ഇന്ത്യ; UK മലയാളികൾക്ക് തിരിച്ചടി
ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് നിര്‍ത്താലാക്കാന്‍ എയര്‍ ഇന്ത്യ. മാർച്ച് 28ന് ഗാറ്റ്‍വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് അവസാന സർവീസ്. യുകെയിലെ മലയാളി സമൂഹത്തിനു കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഡയറക്റ്റ് സര്‍വീസ് ഇല്ലാതാകുന്നത് യാത്രാ ചിലവ് വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ അസൗകര്യമുണ്ടാക്കുകയും ചെയ്യും. നിലവിൽ എയർ ഇന്ത്യ എല്ലാ ആഴ്ചയും മൂന്ന് സർവീസുകളാണ് കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിലേക്ക് നടത്തുന്നത്. ഈ സർവീസ് അവസാനിപ്പിക്കുന്നതോടെ കേരളത്തിന്റെയും യുകെയുടെയും ഏക നേരിട്ടുള്ള വിമാനസർവീസ് നഷ്ടമാകും. പുതിയ മാറ്റത്തോടെ കൊച്ചിക്കും ലണ്ടനും … Read more