ഡബ്ലിനിൽ അനവധി പേർ പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം; 19 പേർ അറസ്റ്റിൽ
ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനിടെ 19 പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. വ്യാഴാഴ്ച രാവിലെ മുതലാണ് O’Connell Street-ല്‍ നിന്നും Leinster House-ലേയ്ക്കും, Grafton Street-ലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. 100 ഗാര്‍ഡകള്‍ ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി എത്തിയിരുന്നു. ഉച്ചയ്ക്ക് 2.30-ഓടെ Grafton Street-ല്‍ അടക്കം പ്രകടനത്തിനിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായതായി ഗാര്‍ഡ അറിയിച്ചു. തുടര്‍ന്ന് മറ്റ് വഴികളില്ലാതെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വന്നതായും, വിവിധയിടങ്ങളില്‍ നിന്നായി 19 പേരെ അറസ്റ്റ് ചെയ്യേണ്ടിവന്നതായും ഗാര്‍ഡ വ്യക്തമാക്കി. വൈകിട്ട് 5 … Read more