ഓർമ്മകളിലെ മണ്ഡലകാലം (ബിനു ഉപേന്ദ്രൻ)
മറ്റൊരു മണ്ഡലകാലം കൂടി പടിയിറങ്ങുകയാണ്. വാർത്തകളിലും ദൃശ്യങ്ങളിലും നിറയെ തിരക്കാണ്, ഭക്തിയുടെ പ്രവാഹമാണ്. പക്ഷേ, ഓരോ മകരവിളക്ക് കാലം കഴിയുമ്പോഴും എന്റെ മനസ്സ് 80-കളുടെ അവസാനത്തിലേക്കും 90-കളുടെ തുടക്കത്തിലേക്കും ഒരു തീർത്ഥയാത്ര പോകാറുണ്ട്. ഇന്നത്തെപ്പോലെ സൗകര്യങ്ങളോ തിരക്കോ ഇല്ലാത്ത, എന്നാൽ ഭക്തി അതിന്റെ ഏറ്റവും നിഷ്കളങ്കവും ജൈവികവുമായ രൂപത്തിൽ അനുഭവിച്ചറിഞ്ഞ കാലം… ഓർമ്മകളുടെ ഇരുമുടിക്കെട്ടഴിക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് പത്തനംതിട്ട കോന്നിയിലെ എന്റെ അമ്മവീടാണ്. അന്നൊക്കെ എന്റെ ശബരിമലയാത്രകളുടെ തുടക്കം അവിടെനിന്നായിരുന്നു. ശരിക്കും പറഞ്ഞാൽ ശബരിമലയിലേക്കുള്ള എന്റെ കവാടം … Read more





