അയർലണ്ടിൽ ജനന നിരക്ക് കുത്തനെ കുറയുന്നു; കാത്തിരിക്കുന്നത് വൻ പ്രതിസന്ധി എന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുകയാണെന്നും, പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് National Economic and Social Council (NESC) റിപ്പോര്‍ട്ട്. 2010-ന് ശേഷം രാജ്യത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, അതേസമയം ജനങ്ങള്‍ക്ക് ക്രമേണ പ്രായമേറി വരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭാവിയില്‍ വലിയ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്ന ഒരു പ്രതിഭാസമാണിത്. രാജ്യത്ത് പ്രായമേറിയ ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയും, ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്യുന്നതോടെ തൊഴിലാളികളുടെ ദൗര്‍ലഭ്യം അനുഭവപ്പെടും. പ്രായമേറിയ കൂടുതല്‍ പേരെ പരിചരിക്കാന്‍ പ്രായം കുറഞ്ഞ കുറവ് ആളുകള്‍ … Read more

അയർലണ്ടിൽ ജനനനിരക്ക് കുറയുന്നു; രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33-നു മുകളിൽ

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5% ആണ് കുറഞ്ഞത്. ആകെ 54,678 കുട്ടികളുടെ ജനനമാണ് പോയ വര്‍ഷം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-ല്‍ ഇത് 57,540 ആയിരുന്നു. 2023-ലെ കണക്കനുസരിച്ച് രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33.2 ആണ്. 2022-ലും ഇത് തന്നെയായിരുന്നു ശരാശരി. 10 വര്‍ഷം മുമ്പത്തെ ശരാശരി പ്രായം 32.1 ആയിരുന്നു. അതേസമയം … Read more

അയർലണ്ടിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്: ഇയുവിൽ ഒമ്പതാം സ്ഥാനത്ത്

അയര്‍ലണ്ടിലെ ജനനനിരക്ക് കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍. യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇയു ശരാശരിയെക്കാള്‍ തൊട്ട് മുകളില്‍ മാത്രമാണ് നിലവില്‍ രാജ്യത്തെ ജനനനിരക്ക്. അതേസമയം 1998-2011 കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ജനനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്ന് അയര്‍ലണ്ടിലായിരുന്നു. എന്നാല്‍ 2010-ന് ശേഷം രാജ്യത്തെ ജനനനിരക്ക് വളരെയധികം കുറയുന്നതായാണ് കണ്ടുവരുന്നത്. 2021-22 കാലയളവിനിടെ ഉണ്ടായ കുറവ് 13.5% ആണ്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ജനനിരക്കിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അയര്‍ലണ്ട്. ഒരു … Read more