അയർലണ്ടിന്റെ ശബ്ദമായി ഇനി കാതറിൻ കോണലിയും; പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു

എല്ലാവരുടെയും പ്രതിനിധിയായി പ്രവര്‍ത്തിക്കുകയും, എല്ലാവരെയും കേള്‍ക്കുകയും, എല്ലാവരെയും വിലമതിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനവുമായി അയര്‍ലണ്ടിന്റെ പത്താമത് പ്രസിഡന്റായി കാതറിന്‍ കോണലി സ്ഥാനമേറ്റു. ഡബ്ലിന്‍ കാസിലിലെ സെന്റ് പാട്രിക്‌സ് ഹാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് Donal O’Donnell-ല്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലിക്കൊണ്ടാണ് സ്വതന്ത്രയായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണലി, പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന്റെ ഭാഗമായി Collins Barracks-ന്റെ 21 ഗണ്‍ സല്യൂട്ടുകളും … Read more

സൗമ്യ മുഖം, നിലപാടുകളിൽ കർക്കശക്കാരി: അയർലണ്ടിന്റെ പുതിയ പ്രസിഡന്റ് കാതറിൻ കോണലിയെ അടുത്തറിയാം…

അയര്‍ലണ്ടിന്റെ പുതിയ പ്രസിഡന്റായി കാതറിന്‍ കോണലി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒക്ടോബര്‍ 24ന് നടന്ന വോട്ടെടുപ്പില്‍ 63% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കോണലി, എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹെതര്‍ ഹംഫ്രിസിനെ തോല്‍പ്പിച്ചത്. ഇതാ, രാജ്യത്തിന്റെ പുതിയ പ്രസിഡന്റിനെ ഒന്ന് അടുത്തറിയാം… 14 മക്കളില്‍ ഒരാള്‍, സൈക്കോളസിറ്റും, അഭിഭാഷകയും 1957 ജൂലൈ 12ന് ഗോള്‍വേയിലാണ് കാതറിന്‍ മാര്‍ട്ടീന ആന്‍ കോണലി എന്ന കാതറിന്‍ കോണലിയുടെ ജനനം. ഗോള്‍വേ സിറ്റിയിലെ Shantalla സ്വദേശിയായ കോണലി, മാതാപിതാക്കളുടെ … Read more